വിവരങ്ങള്‍ മറച്ചുവച്ചു: എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍.ഡി.എഫ്
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തെ ചുവടുപിടിച്ച് പരാതി നല്‍കിയതിനു പിന്നാലെ, കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍.ഡി.എഫ്. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പുതിയ പരാതി. രാഘവന്‍ പ്രസിഡന്റ് ആയിരുന്ന അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി.
എല്‍.ഡി.എഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് റിയാസാണ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. 29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിന്‍ കോയ്ക്ക് കടബാധ്യതയുണ്ട്. നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."