HOME
DETAILS
MAL
12 വയസുകാരനെ കൂട്ടുകാരന് അടിച്ചുകൊന്നു
backup
April 24 2017 | 23:04 PM
കൊല്‍ക്കത്ത: ക്രിക്കറ്റ് കളിയെ ചൊല്ലി 250 രൂപ പന്തയം തോറ്റതിന് 12 വയസുകാരനെ കൂട്ടുകാരന് അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിക്കിടെ രണ്ട് കുട്ടികള്‍ തമ്മില്‍ 250 രൂപയുടെ പന്തയം വച്ചിരുന്നു. പന്തയം ജയിച്ചയാള്‍ പണം ചോദിച്ചെങ്കിലും തോറ്റയാള്‍ കൊടുക്കാന്‍ വിസമ്മതിച്ചു. പിന്നീട് നടന്ന തര്‍ക്കത്തിനൊടുവില്‍ പന്തയത്തില്‍ തോറ്റ കുട്ടി ജയിച്ച പന്ത്രണ്ട് വയസുകാരനെ അടിച്ചുകൊല്ലുകയായിരുന്നു.
കുട്ടിയെ അടുത്തുളള തോട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയി അടിച്ച് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. രക്ഷിതാക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പണം നല്‍കാനില്ലാത്തതിനാലാണ് കൊല ചെയ്തതെന്നാണ് കുട്ടി മൊഴി നല്‍കിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."