ആല്‍ഫ നൈറ്റ് നടത്തി
കരൂപ്പടന്ന: മാരക രോഗങ്ങളാലും ചലന ശക്തി നഷ്ടപ്പെട്ടും അവശത അനുഭവിക്കുന്ന 450 ഓളം രോഗികളുടെ ചികില്‍സാ ധനശേഖരണാര്‍ഥം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ സംഘടിപ്പിച്ച ആല്‍ഫ നൈറ്റ് 2018 ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ആല്‍ഫ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ മുഖ്യരക്ഷാധികാരി വി.കെ ഷംസുദ്ദീന്‍, പ്രസിഡന്റ്് സക്കീര്‍ ഹുസൈന്‍, സെക്രട്ടറി ഷെഫീര്‍ കാരുമാത്ര, സിനിമാതാരവും മമ്മൂട്ടിയുടെ സഹോദരി പുത്രനുമായ അഷ്‌കര്‍ നേതൃത്വം നല്‍കി. ആല്‍ഫ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററിന്റെ പുനര്‍ജനി 2018 ഡോക്യുമെന്ററിയുടെ പ്രകാശനം വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
വിശ്വഗുരു എന്ന മലയാള സിനിമ 51 മണിക്കൂറും മൂന്ന് മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആര്യന്‍ വിജയന്‍ (വിജേഷ്) ആല്‍ഫ നൈറ്റ് വേദിയില്‍ പ്രദര്‍ശിപ്പിച്ചു.ആര്യന്‍ വിജയനാണ് ആല്‍ഫ പുനര്‍ജനി ഡോക്യുമെന്ററി സംവിധാനം ചെയ്തത്. പാട്ടിനൊത്ത് പ്രശസ്ത കലാകാരന്‍ ഡാവിഞ്ചി സുരേഷ് ചിത്രം തലകീഴായി വരച്ചത് ചടങ്ങില്‍ കൗതുകമായി.
ഡാവിഞ്ചി സുരേഷിനെയും ആല്‍ഫ പുനര്‍ജനി ഡോക്യുമെന്ററിയുടെ കാമറാമാന്‍ ശ്രീനിവാസ റെഡ്ഡിയെയും ചടങ്ങില്‍ സ്‌നേഹാദരം നല്‍കി ആദരിച്ചു. കലാസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."