ഇന്റര്‍നാഷനല്‍ ആയുഷ് കോണ്‍ക്ലേവ്: അന്തിമരൂപമായി
തിരുവനന്തപുരം: സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷനല്‍ ആയുഷ് കോണ്‍ക്ലേവിലെ (ഐ.എ.സി 2018) പരിപാടികള്‍ക്ക് അന്തിമരൂപമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗവ. ആയുര്‍വേദ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ആയുഷ് മേഖലയിലെ എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പലുമാരുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടേയും യോഗത്തിലാണ് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്.
ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമാണ് ആയുഷ് കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കാനും കഴിയും. അന്താരാഷ്ട്ര സെമിനാര്‍, നാഷനല്‍ ആരോഗ്യ എക്‌സ്‌പോ, ബിസിനസ് മീറ്റ്, എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റ്, ആയുര്‍വേദ ഔഷധനയം ശില്‍പശാല, ആരോഗ്യവും ആഹാരവും ശില്‍പശാല, കാര്‍ഷിക സംഘമം, ആയുഷ് ഐക്യദാര്‍ഢ്യ സമ്മേളനം, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് എന്നിവയാണ് പ്രധാന പരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."