മലപ്പുറം പനങ്ങാങ്ങര വാഹനാപകടം: മരണം മൂന്നായി
മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയില്‍ കാറും രണ്ടും ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ നടന്ന അപകടത്തില്‍ കാറില്‍യാത്രചെയ്യുകയായിരുന്ന പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ അരക്കുപറമ്പ് മാട്ര പട്ടണം ഹംസപ്പ(45), മകന്‍ ബാദുഷ (8) എന്നിവര്‍ മരിച്ചിരുന്നു. പരുക്കേറ്റ മകള്‍ ഹര്‍ഷീന (18) ഇന്നു പുലര്‍ച്ചെ രണ്ടരയോടെ മരണപ്പെട്ടു.
അപകടത്തില്‍ പരുക്കേറ്റ ഹംസപ്പയുടെ ഭാര്യ റഹീന, മകള്‍ ഹിസാന എന്നിവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാത്രി ഹംസപ്പയും കുടുംബവും രാമപുരത്ത് ഭാര്യാവീട്ടില്‍ നിന്നും താഴക്കോട്ടുള്ള സ്വവസതിയിലേക്ക് പോവുകായിരുന്നു. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന മറ്റൊരു ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെന്നിമാറിയ കാറിനെ രക്ഷപ്പെടുത്തുന്നതിനിടെ മറ്റു ലോറികളും കൂട്ടിയിടിച്ചു. അബൂദാബി ബദാസാഹിദില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന മരിച്ച ഹംസപ്പ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
അരക്കുപറമ്പ് മലങ്കര എ.ഐ.എസ് സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് മരിച്ച ബാദുഷ. പി.ടി.എം.എച്ച്്.എസ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ഹര്‍ഷീന. മൂന്നുപേരുടേയും ഖബറടക്കം ഇന്നു ഉച്ചക്ക് രണ്ടിനു അരക്കുപറമ്പ് മാട്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."