HOME
DETAILS
MAL
സ്വപ്ന സംസ്ഥാനം വിട്ടതെങ്ങനെ?; മുഖ്യമന്ത്രി പറയുന്നു
backup
July 14 2020 | 02:07 AM
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ സംസ്ഥാനം വിട്ടതെങ്ങനെയാണെന്നതിന് മറുപടിയുമായി മുഖ്യമന്ത്രി.
മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു രണ്ടുദിവസം മുന്‍പു തന്നെ സ്വപ്ന ഫ്ളാറ്റില്‍നിന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കേരളത്തില്‍നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നയാള്‍ക്ക് ആ സംസ്ഥാനത്തെ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മതിയെന്ന വാര്‍ത്ത കൊടുത്തതും മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."