റാഗിങ്: നാല് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
റാഗിങ്: നാല് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ റാഗിങ്ങിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പങ്കാളികളായ നാലു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ഇവര്‍ റാഗ് ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബസ്സ്റ്റാന്റിനു സമീപം സംഘര്‍ഷം നടന്നിരുന്നു. കൈയാങ്കളിയില്‍ ഏര്‍പ്പെട്ട രണ്ടുപേരെ പൊലിസ് പിടികൂടി താക്കീതു നല്കി വിട്ടയച്ചു. ഇതിനുശേഷം പൊലിസും പി.ടി.എ കമ്മിറ്റിയും സംയുക്ത യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്.
റാഗിങ് ആവര്‍ത്തിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്ശനനടപടിയെടുക്കുമെന്നു പൊലിസ് യോഗത്തില്‍ അറിയിച്ചു. സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയുടെ ബൂട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെക്കൊണ്ട് തുടപ്പിച്ചുവെന്നാണ് പരാതി. റാഗിങ്ങിനിരയായ പ്ലസ്വണ് വിദ്യാര്‍ഥിയുടെ പിതാവ് റാഗ് ചെയ്ത വിദ്യാര്‍ഥിയെ റോഡില്‍ വച്ച് മര്‍ദിച്ചതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."