ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളുമായി മുഖാമുഖം നടത്തി; പരാതി പ്രളയം
തളിപ്പറമ്പ്: ബി.എസ്.എന്‍.എല്‍ തളിപ്പറമ്പ് ഡിവിഷനില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ഉപഭോക്താക്കളുടെ പരാതി പ്രളയം. ഇന്നലെ രാവിലെ തളിപ്പറമ്പ് ഡിവിഷന്‍ ആസ്ഥാനത്ത് നടന്ന മുഖാമുഖത്തില്‍ പ്രധാനമായും പരാതികള്‍ ഉയര്‍ന്നത് നെറ്റ്‌വര്‍ക്ക് കവറേജിനെക്കുറിച്ചായിരുന്നു. ചപ്പാരപ്പടവ്, പൂവം പ്രദേശത്തെ ഉപഭോക്താക്കള്‍ക്കാണ് കവറേജ് ലഭിക്കാത്ത പ്രശ്‌നമുള്ളത്. കോള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പേ കട്ടാകുന്നതും കണക്ഷന്‍ ലഭിക്കാത്തതും താരിഫില്‍ മുന്നറിയിപ്പില്ലാതെ അടിക്കടി വരുത്തുന്ന മാറ്റങ്ങളും ഉപഭോക്തൃ സൗഹൃദപരമല്ലാത്ത ബില്ലിങ്ങും പരാതികളായി ഉന്നയിക്കപ്പെട്ടു. എന്നാല്‍ മിക്ക പരാതികളിലും തങ്ങള്‍ക്ക് പരിഹാരം കാണാനാവാത്തതാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വരിക്കാര്‍ക്ക് ലഭിക്കുന്ന ബില്ലിലെ വിശദാംശങ്ങള്‍ വിദ്യാസമ്പന്നര്‍ക്ക് പോലും മനസിലാക്കാന്‍ പറ്റാത്തതാണെന്നും ഇത് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുന്ന രീതിയില്‍ നല്‍കണമെന്നും മുഖാമുഖത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ നിലവിലെ ബില്ലിങ് രീതി ഉപഭോക്തൃ സൗഹൃദപരമാണെന്നും ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തത്തില്‍ ഉള്ള രീതിയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒടുവില്‍ പരാതികള്‍ രേഖാമൂലം എഴുതി നല്‍കിയതോടെ മുകളിലേക്ക് അയക്കാം എന്ന മറുപടിയില്‍ മുഖാമുഖം അവസാനിപ്പിക്കുകയായിരുന്നു. ഡിവിഷണല്‍ എന്‍ജിനിയര്‍ ടി.എസ് പ്രകാശന്‍ അധ്യക്ഷനായി. സബ് ഡിവിഷണല്‍ എന്‍ജിനിയര്‍മാരായ എം.വി നാരായണന്‍, ബി അശോകന്‍, പി.കെ നാരായണന്‍കുട്ടി, എം.ടി വിജയന്‍, കെ.കെ സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."