കടയില്‍ നിന്നുവാങ്ങിയ പറങ്കിക്കിടയില്‍ പാമ്പ്
ചെറുവത്തൂര്‍: കടയില്‍ നിന്നും വാങ്ങിയ ഉണക്കുപറങ്കിക്കിടയില്‍ പാമ്പ്. നീലേശ്വരം സി.ഐ ഓഫിസിലെ ഡ്രൈവര്‍ പിലിക്കോട് പടുവളം സ്വദേശി അബ്ദുള്‍ ലത്തീഫ് വാങ്ങിയ പറങ്കിക്കിടയിലാണ് അണലിക്കുഞ്ഞിനെ കണ്ടെത്തിയത്. കാലിക്കടവിലെ കടയില്‍ നിന്നാണ് ഇദ്ദേഹം ഉണക്കുപറങ്കി വാങ്ങിയത്. പ്ലാസ്റ്റിക് കവറില്‍ കെട്ടി നല്‍കിയ പറങ്കിയുമായി വീട്ടിലെത്തിയപ്പോഴാണ് അതിനകത്ത് നിന്ന് എന്തോ ഇഴയുന്നതായി കണ്ടെത്തിയത്. പറങ്കി മുഴുവനായും മുറ്റത്ത് തട്ടിനോക്കിയപ്പോഴാണ് അതില്‍ നിന്നു അണലിക്കുഞ്ഞു പുറത്തേക്ക് വന്നത്. ശ്രദ്ധിക്കാതെ കവറില്‍ നിന്നു പറങ്കിയെടുത്തിരുന്നുവെങ്കില്‍ കടിയേല്‍ക്കുമായിരുന്നു. പറങ്കിസൂക്ഷിച്ചിരുന്ന പാത്രത്തില്‍ എങ്ങനെ പാമ്പ് എത്തിയെന്നതിനെ കുറിച്ച് കടയുടമയ്ക്കും നിശ്ചയമില്ല. പല കടകളിലും ഇരുമ്പ് കമ്പികള്‍ കൊണ്ടുണ്ടാക്കിയ പത്രത്തില്‍ കടയുടെ പുറത്താണ് ഉണക്ക് പറങ്കി വില്‍പാനയ്ക്കായി വയ്ക്കുന്നത്. ഇതിനുള്ളിലേക്ക് ഇഴജന്തുക്കള്‍ കയറാനുള്ള സാധ്യത കൂടുതലാണ്. ഈ കടയിലും ഇങ്ങനെ തന്നെയാണ് പറങ്കി സൂക്ഷിച്ചിരുന്നതെന്ന് ലത്തീഫ് പറയുന്നു. പറങ്കി ഉണക്കാനിട്ട ശേഷം വാരിയെടുക്കുമ്പോള്‍ ചാക്കിലേക്ക് പാമ്പ് കയറിയതാകാമെന്ന സംശയത്തിലാണ് കടയുടമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."