മുസ്‌ലിം ലീഗ് വിജിലന്‍സില്‍ പരാതി നല്‍കും: എം.എല്‍.എ ഫണ്ടില്‍ വന്‍ അഴിമതി
ചാവക്കാട്: കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഫണ്ടില്‍ വന്‍ അഴിമതി മുസ്‌ലിം ലീഗ് വിജിലന്‍സില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു.
ചാവക്കാട് ഗ്രീന്‍ ഹൗസില്‍ നടന്ന ഗുരുവായൂര്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗത്തിലാണ് തീരമാനമെടുത്തത്.
മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റു ലൈറ്റുകളുടെ നിര്‍മാണത്തിലും, എല്‍ എഫ് കോളജു പരിസരത്ത് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം അടക്കമുള്ള ഫണ്ട് വകയിരുത്തലുകളിലാണ് ലക്ഷങ്ങളുടെ അഴിമതി കഥകള്‍ പുറത്തുവന്നിട്ടുള്ളത്.
3.25000 രൂപ ചിലവ് വരുന്ന ഹൈമാസ്റ്റു ലൈറ്റുകള്‍ക്ക് ഒന്‍പത് ലക്ഷത്തിലധികം രൂപയാണ് ചിലവ് കാണിച്ചിട്ടുള്ളത് ഇത്തരത്തില്‍ നിരവധി ഹൈമാസ്റ്റുകള്‍ മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഷാഫി പറമ്പില്‍, വി ടി ബലറാം, തുടങ്ങീ എം എല്‍ എമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വൈഫൈ, എഫ്.എം, മൊബൈല്‍ ചാര്‍ജര്‍, തുടങ്ങീ സൗകര്യങ്ങളുള്ള ഇത്തരം കേന്ദ്രങ്ങള്‍ മൂന്ന് ലക്ഷത്തോളം രൂപ ചിലവിലാണ് നിര്‍മിച്ചത്.
എന്നാല്‍ ഇവിടെ സൗകര്യങ്ങളും, സംവിധാനങ്ങളുമില്ലാതെ ഫ്‌ളൈവവുഡ,് സണ്‍മൈക്ക,് എ സി പി മെറ്റീരിയലുകള്‍ ഉപയോഗിച്ച് റോഡരികിലെ ഫുഡ്പാത്തില്‍ നീളത്തില്‍ നിര്‍മിച്ചിട്ടുള്ള ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന് 12. ലക്ഷത്തോളം രൂപയാണ് ചിലവ് കാണിച്ചിട്ടുള്ളത്.
വന്‍ അഴിമതി കഥകളാണ് കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എയുടെ ഫണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുന്നത്.
ആര് ഭരിച്ചാലും കൂടുതല്‍ അനുവദിച്ച ഫണ്ട് പോവുന്ന സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അഴിമതി തുടച്ച് നീക്കാന്‍ ജനസമൂഹം ഉണരേണ്ടതുണ്ട.് 650, 750, സ്‌ക്വയര്‍ ഫീറ്റ് സൗകര്യങ്ങളുള്ള ബൈത്തുല്‍ റഹ്മ കാരുണ്യ ഭവനങ്ങള്‍ മുസ്‌ലിം ലീഗ് അഞ്ച് മുതല്‍ എഴ് ലക്ഷംരൂപ ചിലവിലാണ് നിര്‍മിച്ചു നല്‍കുന്നത്.
എന്നാല്‍ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചിലവാണ് 12 ലക്ഷം.
തീരദേശത്തെ കടല്‍ ക്ഷോഭ മേഖലയില്‍ ദുരിതം അനുഭവിക്കുമ്പോഴും, മണ്ഡലത്തിലെ ദേശീയപാതയടക്കം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും, ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ പ്രതികരിക്കുന്ന സംഘടനകളേയും, ജനങ്ങളേയും എം എല്‍ എ യും, സി പി എമ്മും, കൊഞ്ഞണം കാട്ടുകയാണന്ന് നേതാക്കള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ റഹീം അധ്യക്ഷനായി.
ജന: സെക്രട്ടറി എ കെ അബ്ദുല്‍ കരീം, മറ്റ് ഭാരവാഹികളായ ലത്തീഫ് ഹാജി ചേറ്റുവ, മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ വി അബ്ദുല്‍ ഖാദര്‍, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാപുള്ളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."