HOME
DETAILS
MAL
ഗോമതിയുടെ സമരവുമായി ബന്ധമില്ലെന്ന് ലിസി സണ്ണി
backup
April 24 2017 | 23:04 PM
തൊടുപുഴ: മൂന്നാറില്‍ സമരം നടത്തുന്നത് യഥാര്‍ഥ പെമ്പിളൈ ഒരുമൈ അല്ലെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്ന സമരത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല. സംഘടനയില്‍ നിന്നുപുറത്താക്കിയ ശേഷം അവര്‍ക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ പറ്റിയിട്ടില്ല. ഇതിലൂടെ സ്റ്റാര്‍ ആകാനാണ് ശ്രമം. ഗോമതി നടത്തുന്ന നാടകം ആര്‍ക്കു വേണ്ടിയാണെന്നുമറിയില്ല.
ഒരു തൊഴിലാളിയും ഗോമതിക്കൊപ്പമില്ല. സമരത്തില്‍ പങ്കെടുക്കുന്നവര്‍ അവരുടെ സ്വന്തക്കാരാണ്. തൊഴിലാളികളെല്ലാം ഇവര്‍ക്കെതിരാണെന്നും ലിസി പറഞ്ഞു.
എം.എം മണിയുടെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നു. മണി പറഞ്ഞത് തെറ്റു തന്നെയാണ്. ഇപ്പോഴും പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് താന്‍ തന്നെയാണ്. തന്നെ പുറത്താക്കാന്‍ ഗോമതി ആരാണ്. ഗോമതിയെ ആരാണ് സംഘടനയില്‍ എടുത്തതെന്നും ലിസി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."