HOME
DETAILS
MAL
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യം വര്‍ധിപ്പിച്ചു
backup
July 11 2018 | 19:07 PM
ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധനസഹായം അഞ്ച് ലക്ഷം രൂപയില്‍ നിന്ന് പത്തുലക്ഷമായും വാര്‍ധക്യ കാല പെന്ഷന് 1100 രൂപയായും മത്സ്യ അനുബന്ധ തൊഴിലാളികളുടെ പെണ്മക്കള്ക്ക് വിവാഹധനസഹായം 10,000 രൂപയായും വര്‍ധിപ്പിച്ചു.
പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് മത്സ്യബോര്‍ഡ് അംഗത്വം നിര്‍ബന്ധമാണ്. മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളികളുടെ പട്ടിക ക്രമീകരിക്കുന്നതിന്റെ ഭാഗമായി അംശാദായ കുടിശ്ശിക വരുത്തിയവര്‍ക്ക് ജൂലായ് 31ന് മുന്‍പ് കുടിശിക പൂര്‍ണമായി അടച്ച് ക്ഷേമനിധി ആനുകൂല്യം ലഭ്യമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."