ചത്തീസ്ഗഡ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: ബി.ജെ.പി എം.എല്‍.എ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ എം.എല്‍.എയും അഞ്ചുപൊലിസുകാരും കൊല്ലപ്പെട്ടു. ദണ്ഡേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ യാണ് മാവോവാദി ആക്രമണമുണ്ടായത്. കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരിയില്‍ വെച്ചാണ് സംഭവം.
ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര് കൊല്ലപ്പെട്ടു.
ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഗണ്‍മാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്ഫോടനം നടത്തുകയായിരുന്നു. ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നത്. സ്ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."