ശക്തി തെളിയിക്കും, മുഖ്യമന്ത്രിയുടെ വീട്ടിലല്ല, നിയമസഭയില്‍- പിന്തുണക്കുന്ന എം.എല്‍.എമാരുടെ വീഡിയോ പുറത്തു വിട്ട് സചിന് പൈലറ്റ്
ജയ്പൂര്‍: തീരുമാനത്തില്‍ വിട്ടു വീഴ്ചയില്ലാതെ സചിന് പൈലറ്റ്. നിയമസഭയില്‍ തങ്ങള്‍ ശക്തി തെളിയിക്കുമെന്നാണ് സചിന് പൈലറ്റ് പക്ഷം പറയുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്റെ വസതിയിലേക്ക് നൂറ് എം.എല്‍.എമാരെ എത്തിച്ച് ശക്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റിന്റെ പക്ഷം ശക്തി തെളിയിക്കുമെന്ന് കാണിച്ച് രംഗത്തെത്തിയത്.
'ഞങ്ങള്‍ ശക്തി പ്രകടിപ്പിക്കും. അത് മുഖ്യമന്ത്രിയുടെ വസതിയിലല്ല, നിയമസഭയിലായിരിക്കും. അവര്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ എം.എല്‍.എമാരെയും കൊണ്ട് ഗവര്‍ണറുടെ പക്കലേക്കല്ലേ പോകേണ്ടത്, എന്തിനാണ് ഹോട്ടലിലേക്ക് പോയത്?,' പൈലറ്റിന്റെ വിശ്വസ്തര്‍ ചോദിക്കുന്നു. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന് പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഗെഹ്ലോട്ടിന്റെ ശക്തി പ്രകടനം.
അതോടൊപ്പം തന്നെ പിന്തുണക്കുന്ന എം.എല്‍എമാരുടെ വീഡിയോ ദൃശ്യവും സചിന് പൈലറ്റ് പുറത്തു വിട്ടു. 15 എം.എല്‍.എമാര്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. എന്നാല്‍ ദൃശ്യത്തില്‍ പൈലറ്റ് ഇല്ല. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നാണ് സചിന് അവകാശപ്പെടുന്നത്.
ഇന്ന് രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും നിയമകക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സച്ചിന് പൈലറ്റിന് ഒരു അവസരം കൂടി നല്കാന് ഉദ്ദേശിച്ചാണ് യോഗം. തര്‍ക്കങ്ങളും പ്രശ്നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തുമണിക്കാണ് യോഗം.
ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്രര്‍ അടക്കമുള്ള എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് യോഗം ചേരുക.
തിങ്കളാഴ്ച നടന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗെഹ്ലോട്ട് 106 എം.എല്‍.എമാരുണ്ടെന്ന രീതിയില്‍ ശക്തി പ്രകടനം നടത്തിയിരുന്നു. 200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് ആണ് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."