HOME
DETAILS
MAL
ഓട്ടോറിക്ഷ പാര്‍ക്കിങ്: തീരുമാനം അംഗീകരിക്കില്ലെന്നു തൊഴിലാളികള്‍
backup
July 16 2016 | 21:07 PM
നീലേശ്വരം: നഗരത്തിലെ പാര്‍ക്കിങ് നമ്പര്‍ ലഭിച്ച ഓട്ടോറിക്ഷകള്‍ക്ക് ഏതു സ്റ്റാന്റിലും പാര്‍ക്കു ചെയ്യാമെന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം ഒരു വിഭാഗം തൊഴിലാളികള്‍ തള്ളി. ബസ് സ്റ്റാന്റ് പരിസരത്തെ വി.എസ് ഓട്ടോ സ്റ്റാന്റിലെ വിവിധ യൂനിയനുകളാണ് ഈ തീരുമാനം തള്ളിയത്. ഈ തീരുമാനം വി.എസ് സ്റ്റാന്റിലെ തൊഴിലാളികളെ അറിയിച്ചിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.
നഗരത്തിലെ വിവിധ ഓട്ടോ സ്റ്റാന്റുകളിലെ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഏകപക്ഷീയമായി തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."