ഫോണ്‍കാളുമായി പ്രിയങ്കയും ചിദംബരവും, മറുപടിയില്ലാതെ പൈലറ്റ്; കോണ്‍ഗ്രസ് അനുനയ ശ്രമം തുടരുന്നു
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ മെരുക്കാന്‍ ശക്തമായ ശ്രമങ്ങളുമായി കോണ്‍ഗ്രസ് ശ്രമം നടത്തി കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കളായ പി ചിദംബരവും പ്രിയങ്ക ഗാന്ധിയുമാണ് പൈലറ്റുമായി സംസാരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ചിദംബരം തിങ്കളാഴ്ച രാത്രി പൈലറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും പൈലറ്റിനെ ഫോണില്‍ ബന്ധപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ പൈലറ്റ് നിലവിലെ പ്രതിസന്ധിക്ക് അയവ് വരുത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ലെന്നാണ് വിവരം.
ഇതിനിടെ, രാജസ്ഥാനില്‍ വീണ്ടും നിയമകക്ഷി യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് യോഗം. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്രര്‍ അടക്കമുള്ള എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് യോഗം ചേരുക.
അതേസമയം, തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരുമായി ഡല്‍ഹിയില്‍ത്തന്നെ തുടരുകയാണ് സച്ചിന്‍ പൈലറ്റ്. 30 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നത്. 200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് ആണ് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."