പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന്
ആലപ്പുഴ: ശരിയായ ചികിത്സ യഥാസമയം എടുത്തില്ലെങ്കില്‍ ഏത് പനിയും മാരകമാകാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്്.
സ്വയം ചികിത്സിക്കാതെ പനിയുണ്ടായാലുടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഴക്കാലത്ത് എലിമൂത്രം കലര്‍ന്ന ജലം കൂടുതല്‍ മലിനമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ എലിപ്പനി വരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. മലിനമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും നടന്നുകഴിഞ്ഞാല്‍ കാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
2. മലിനമായ ജലത്തില്‍ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.
3. പാടത്തും പറമ്പിലും ജോലി ചെയ്യുവര്‍ ഓടകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ മീന്‍ പിടിയ്ക്കാന്‍ ഇറങ്ങുന്നവര്‍ എന്നിവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധഗുളിക കഴിയ്ക്കണം.
4. വീടും പരിസരവും വൃത്തിയാക്കുന്നവര്‍, പുല്ല് പറിക്കുന്നവര്‍, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
5. പനി വരുമ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്ന് വാങ്ങി കഴിക്കരുത്. ഒരാള്‍ക്ക് പനി വരുമ്പോള്‍ ലഭിച്ച കുറിപ്പടി ഉപയോഗിച്ച് മറ്റുള്ളവര്‍ മരുന്ന് വാങ്ങി കഴിക്കുന്നത് അപകടമാണ്.
6. എലിപ്പനി മാരകമാണ്. തുടക്കത്തിലേ ചികിത്സിച്ചാല്‍ പൂര്‍ണ്ണായി ചികിത്സിച്ച് ഭേദമാക്കാം. അതിനാല്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ മലിനജലവുമായി സമ്പര്‍ക്ക മുണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം നിര്‍ബന്ധമായും പറയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."