HOME
DETAILS
MAL
ജില്ലയുടെ വികസനം മുഖ്യലക്ഷ്യം: കലക്ടര്‍
backup
July 11 2018 | 19:07 PM
പൈനാവ്: ജില്ലയുടെ ത്വരിത വികസനമാണ് മുഖ്യലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ ജീവന് ബാബു പറഞ്ഞു. ചുമതലയേറ്റശേഷം കലക്്ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയ്ക്ക് വലിയ രീതിയില്‍ മുന്നേറാവുന്ന നിരവധി മേഖലകളുണ്ട്.ഈ മേഖലകളുടെ വിപുലമായ വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും.
കായിക മേഖലകളില്‍ ഏറെ മുന്നിലായിരുന്നെങ്കിലും പിന്നാക്കം പോയി. ഇതേക്കുറിച്ചടക്കം എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് പരിഹാരം കാണും. വികസനം സാധ്യമാകണമെങ്കില്‍ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്നും അതിനുള്ള പരിശ്രമാണ് തന്റെ മുഖ്യ പരിഗണനകളിലൊന്ന് എന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."