HOME
DETAILS
MAL
മഞ്ചേരിയിലെ കൊലപാതകം: പ്രതിയെ റിമാന്‍ഡ് ചെയ്തു
backup
April 24 2017 | 23:04 PM
മഞ്ചേരി: മഞ്ചേരി കാരാപ്പറമ്പില്‍ കാസര്‍കോട് സ്വദേശിയായ ആഷിഖിനെ(22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ പ്രതി കാസര്‍കോട് കൊപ്പളം കടപ്പുറം അഹമ്മദ് നവാസ് (19)നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെയാണ് പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയത്.
ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഞായറാഴ്ച ആഷിഖിനെ ഇരുവരും താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പരിസരത്ത് വച്ച് പ്രതി കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. വാഹനം മാറ്റിയിടാന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാതെ തന്നെ അസഭ്യം പറഞ്ഞതാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴിനല്‍കി.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട അഹമ്മദ് നവാസ് കാസര്‍കോട് വിദ്യാനഗര്‍ പൊലിസിലാണ് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."