എം. ശിവശങ്കറിനെ ചോദ്യം ചെയ്യും; നോട്ടിസ് നല്കാന് ഒരുങ്ങി കസ്റ്റംസ്; ഫ്ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി. കസ്റ്റംസ് നിയമപ്രകാരം ഉടന്‍ നോട്ടിസ് നല്‍കും. ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തും.
സ്വര്‍ണ്ണക്കടത്തിലെ ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണെന്ന ഒന്നാം പ്രതി സരിത്ത് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നും സരിത്ത് മൊഴി നല്‍കിയിരുന്നു.
അതേസമയം, സ്വര്‍ണ കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു എന്നാണ് സൂചന.
സരിത്തിന്റെ മൊഴിയില്‍ നിന്നാണ് റമീസിന്റെ പങ്ക് മനസ്സിലായത്. റമീസ് കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് റമീസെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.
സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. എന്‍.ഐ.എയുടെ എഫ്.ഐ.ആര് പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."