ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണം
ചെറുവത്തൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ശുചിത്വത്തോടു കൂടി കുട്ടികള്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമ ായി ചെറുവത്തൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉപജില്ലയിലെ പ്രധാനധ്യാപകര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, പി.ടി.എ പ്രസിഡന്റ്, പാചക തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എം സദാനന്ദന്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍, ജില്ലാ നൂണ്‍ ഫീഡിംഗ് സൂപ്പര്‍ വൈസര്‍ ടി.കെ അനില്‍ കുമാര്‍, ലത്തീഫ് നീലഗിരി, ഡോ. വിജയകുമാര്‍, രവി മഡിയന്‍, എ വനജാക്ഷി, ടി ധനഞ്ജയന്‍, സീനിയര്‍ സൂപ്രണ്ട് ടി.വി സുരേഷ്, നൂണ്‍മീല്‍ ഓഫിസര്‍ പി ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വ പരിപാലനം എന്നീ വിഷയങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി.ജി രമേശ്, നൂണ്‍മീല്‍ ഓഫിസേഴ്‌സ് ഫോറം സംസ്ഥാന ജോയന്റ് സെക്രട്ടറി പി ദിനേശ് ക്ലാസെടുത്തു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രാദേശിക വിഭവ സമാഹരണത്തിലൂടെ വിഭവസമൃദ്ധമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കാനും പരിശീലന പരിപാടിയില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."