HOME
DETAILS

തൊഴിലാളിവര്‍ഗ സിദ്ധാന്തത്തിന് ബദലായി അധ്വാനവര്‍ഗ സിദ്ധാന്തം

  
backup
April 09 2019 | 21:04 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4

 


തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തിന് ബദലായി അധ്വാനവര്‍ഗ സിദ്ധാന്തം രചിച്ചാണ് മാണി കര്‍ഷക ഹൃദയങ്ങളില്‍ ഇടംനേടിയത്. 1978ലാണ് മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.


സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ ബൂര്‍ഷ്വകളല്ല, അധ്വാനവര്‍ഗത്തില്‍പ്പെട്ടവരാണ് എന്ന് സ്ഥാപിക്കുകയാണ് അധ്വാനവര്‍ഗ സിദ്ധാന്തത്തിലൂടെ മാണി ചെയ്യുന്നത്. കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കുവേണ്ടി നെല്ലിന്റെ വില ഉയര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരേ പുരോഗമനവാദികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതായി മാണി പല വേദികളിലും പറഞ്ഞിരുന്നു. കൃഷിക്കാരെ വെള്ളപൂശുന്ന നയമെന്ന രീതിയിലാണ് അതിനെതിരേ പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. കായല്‍ രാജാക്കന്‍മാര്‍ക്കുവേണ്ടി കേരളാ കോണ്‍ഗ്രസ് സംസാരിക്കുന്നുവെന്നായിരുന്നു പരിഹാസം.


നിയമസഭയിലെ കന്നിപ്രസംഗത്തില്‍ റബറിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തോട്ടം മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നുവെന്ന വിമര്‍ശനം നേരിടേണ്ടിവന്നതായും മാണി പറഞ്ഞിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ കാട്ടുകള്ളന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നും കൃഷിക്കാര്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ഭൂസ്വാമികള്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നും വിമര്‍ശനം വരും. മണ്ണിനോട് പടവെട്ടി ജീവിക്കേണ്ട കര്‍ഷകരെ ഇങ്ങനെ അവഹേളിക്കേണ്ടതുണ്ടോയെന്നും മാണി ചോദിച്ചിരുന്നു.


മാര്‍ക്‌സും എംഗല്‍സും സ്വകാര്യസ്വത്തുള്ള കൃഷിക്കാരെ പറ്റി ബൂര്‍ഷ്വകളെന്നാണ് പറഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ സ്വന്തം ഭൂമിയുള്ള കൃഷിക്കാരെ അവഹേളിക്കുന്നതാണ് കണ്ടത്. ഇതിന് മറുപടിയായാണ് അധ്വാനവര്‍ഗ സിദ്ധാന്തം രൂപംകൊള്ളുന്നത്. കൃഷിക്കാര്‍, തരിശുഭൂമി ഉടമകള്‍, ചെറുകിട- ഇടത്തരം വ്യാപാരികള്‍ ഇവരൊന്നും ബൂര്‍ഷ്വകളല്ല, അധ്വാന വര്‍ഗമാണെന്ന് പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്ന തന്റെ ആഗ്രഹമാണ് പുതിയൊരു സിദ്ധാന്തം സൃഷ്ടിച്ചെടുക്കാന്‍ മാണിക്ക് ധൈര്യം നല്‍കിയത്.


അധ്വാന വര്‍ഗത്തെ അവഹേളിക്കുന്ന കമ്മ്യൂണിസം ഒരിക്കല്‍ പരാജയപ്പെടുമെന്ന് അധ്വാനവര്‍ഗ സിദ്ധാന്തത്തിലൂടെ മാണി 1978ല്‍ തന്നെ പ്രഖ്യാപിച്ചു. പിന്നീട് ആഗോളതലത്തില്‍ കമ്മ്യൂണിസത്തിനുണ്ടായ തളര്‍ച്ച തന്റെ സിദ്ധാന്തത്തിന് പിന്‍ബലമായി മാണി പലപ്പോഴും ഉന്നയിച്ചിരുന്നു.
പി.വി നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം എന്ന പുസ്തകം പ്രകാശനം ചെയ്തത്. അന്ന് പ്രകാശന ചടങ്ങില്‍ സംബന്ധിച്ച മുന്‍ സുപ്രിം കോടതി ജഡ്ജി വി.ആര്‍ കൃഷ്ണയ്യര്‍ താന്‍ വായിച്ച ഏറ്റവും മനോഹരമായ സിദ്ധാന്തമാണ് അധ്വാന വര്‍ഗസിദ്ധാന്തമെന്ന് പ്രശംസിച്ചത് പിന്നീട് പലവേദികളിലും മാണി അഭിമാനത്തോടെ എടുത്തുപറയാറുണ്ടായിരുന്നു.


2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജ്യോതിബസു അടക്കമുള്ളവര്‍ ഈ സിദ്ധാന്തം ഉദ്ധരിച്ച് സംസാരിച്ചിരുന്നുവെന്നും മാണി പറഞ്ഞിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago