HOME
DETAILS
MAL
സിയാല്‍ മാതൃകയില്‍ സോളാര്‍ പദ്ധതി
backup
April 24 2017 | 23:04 PM
തിരുവനന്തപുരം: നിയമസഭയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിന് സിയാല്‍ മാതൃകയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അറിയിച്ചു.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നിയമസഭ സമ്പൂര്‍ണമായി ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറുന്നതിന്റെ ഭാഗമാണിത്. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കും.
കെ.എസ്.ഇ.ബിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."