HOME
DETAILS
MAL
ഭവന നിര്‍മാണം: നിയമതടസം ഒഴിവാക്കണമെന്നാവശ്യം
backup
July 16 2016 | 21:07 PM
കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് കായല്‍തീരങ്ങളില്‍ വീട് നിര്‍മിക്കുന്നതിന് നിലവിലുളള നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അരിനല്ലൂരില്‍ നടന്ന യൂനിയന്‍ രൂപീകരണയോഗം ആവശ്യപ്പെട്ടു.
യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സുധീര്‍ തോട്ടുവാല്‍ മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് എസ്. വില്ല്യംസ് അധ്യക്ഷനായി. സെക്രട്ടറി പി. ആല്‍ബര്‍ട്ട് കൊച്ചുകടുക്കര, വൈസ് പ്രസിഡന്റ് റ്റി. രാജന്, ഡി. ബെഞ്ചമിന്‍, ബി. ചാള്‍സ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."