സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നു
ചങ്ങനാശേരി: നഗരസഭ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സ്ഥിര താമസക്കാരായ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുല്‌ള 18 നും 55 നുമിടയില്‍ പ്രായമുള്ളവര്‍ക്കായി വിവിധ സ്വയം തൊഴില്‍ സംരംഭ പദ്ധതികള്‍ ആരംഭിക്കുന്നു.
ഇവന്റ്മാനേജ്‌മെന്റ് യൂനിറ്റ്, ഡേകെയര്‍ സെന്റര്‍, ബാഗ് യൂനിറ്റ്, പ്രിന്റിംഗ് യൂനിറ്റ്, ലോണ്‍ട്രി, ഹോം സ്റ്റേ യുണിറ്റ്, വെല്‍നെസ്സ് സെന്റര്‍, മൊബൈല്‍ റിപ്പയറിംഗ് യൂണിറ്റ്, ഷീഓട്ടോ,ജീറിയാട്രിക് കെയര്‍,സാന്ത്വനം ആരോഗ്യ പരിശോധന യൂനീറ്റ്,അയണിംങ് സെന്റര്‍,അലൂമിനീയം ഫേബ്രിക്കേഷന്‍ യൂണീറ്റ്,ട്രാവല്‍ ഏജന്‍സി,ഫര്‍ണീച്ചര്‍ ഷോപ്പ്, കറി പൗഡര്‍ യൂനീറ്റ്, ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി, ഫുഡ് പ്രൊസസിംഗ്,ടെയ്‌ലറിംഗ് ആന്റ് രെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ഹോട്ടല്‍ ആല്‍റ് കേറ്റരിംഗ്,വാദ്യോപകരണം,ഐറ്റി,കരകകൗശല നിര്‍മ്മാണം,ചിപ്‌സ് ആന്റ് ബേക്കറി,അര്‍ഹന്‍ ര്‍വ്വീസ്,ഹൗസ് കീപ്പിംഗ്,കേരള ചിക്കന്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഗ്രൂപ്പായും വ്യക്തിഗതമായും ആരംഹിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ക്ക് നഗരസഭ കുടുംബശ്രീ സിഡിഎസ്സുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."