വഴിയോര ജ്യൂസ് കടകളില്‍ പരിശോധന നടത്തണം
ചങ്ങനാശേരി: തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നഗരത്തിലെമ്പാടും പ്രവര്‍ത്തിക്കുന്ന വഴിയോര ജ്യൂസ് കടകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമായി.
ജൂസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് പരാതി ഉയര്‍ന്നത്.ഇത്തരം കടകളില്‍ നിന്നും പാനീയങ്ങള്‍ കഴിച്ച പലര്‍ക്കും ലഹരിയോട് സാമ്യമുള്ള അനുഭവങ്ങള്‍ ഉണ്ടായതായി വ്യാപകമായ പരാതികള്‍ ഉയരന്നതായി നാട്ടുകാര്‍ പറയുന്നു. സ്‌കുള്‍ കുട്ടികളാണ് കുടുതലായി ഇത്തരം ജ്യുസുകള്‍ വാങ്ങുന്നത്. ഇവരില്‍ പലര്‍ക്കും മദ്യം കഴിച്ചതുപോലെയുള്ള തോന്നലുകള്‍ ഉണ്ടായതായി പറയപ്പെടുന്നു.
വഴിയോരങ്ങളിലെ മിക്ക ജ്യുസ്‌കടകളിലും വില്‍പനക്കാര്‍ സ്ത്രീകളാണ്. എന്നാല്‍ ഇതിന്റെ ഉടമസ്ഥര്‍ ഇവരല്ല. ചില ഏജന്‍സികള്‍ ജ്യുസ് തയാറാക്കുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിച്ച് വില്‍പനക്കാരായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളം നല്‍കിയാണ് ഇതു നടത്തുന്നതെന്ന് പറയുന്നു.
മേഖലയില്‍ ഇത്തരത്തിലുള്ള ജ്യുസ് കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."