അരുവിക്കുഴി നടപ്പാലത്തിന് 49 ലക്ഷത്തിന്റെ ഭരണാനുമതി
കാഞ്ഞിരപ്പള്ളി : നിയോജകമണ്ഡലത്തിലെ പള്ളിക്കത്തോട് അരുവിക്കുഴിയില്‍ നിലവിലുള്ള ടൂറിസം പദ്ധതിയായ അരുവിക്കുഴി വാട്ടര്‍ഫാള്‍സില്‍ ഗാല്‍വനൈസ്ഡ് സ്റ്റീല്‍ നടപ്പാലം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) മുഖേന നിര്‍മിക്കുന്നതിന് 49 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ ഡോ.എന്‍.ജയരാജ് അറിയിച്ചു.
പ്രസ്തുത പ്രദേശത്തെ പ്രധാനപ്പെട്ട ടൂറിസം പദ്ധതിയായ ഇത് കേരള സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ആദ്യഘട്ടം പൂര്‍ത്തിയായിരുന്നു. സന്ദര്‍ശകര്‍ക്ക് രണ്ടുകരയിലും വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള ചെറുകൂടാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായാണ് നടപ്പാലം പണിയുന്നത്. ഈ പാലത്തിന് 16 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന ഇത് പൂര്‍ത്തിയാക്കുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് എം.എല്‍.എ. നിര്‍ദേശം സമര്‍പ്പിച്ചിരുന്നതിലാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പണികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."