HOME
DETAILS
MAL
ഷറഫുദ്ദീൻ പയ്യനാടിന് റിയാദ് കെ.എം.സി.സി യാത്രയയപ്പ് നൽകി
backup
July 14 2020 | 08:07 AM
റിയാദ് : കെ.എം.സി.സി ന്യൂ സനയ്യ ഏരിയ ട്രഷററും ദീമാ ബ്സിക്കറ്റ് കമ്പനിയിലെ സെയിൽസ്മാനുമായ ഷറഫൂദ്ദിൻ പയ്യനാടിന് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. എട്ടു വർഷമായി ദീമാ ബിസ്ക്കറ്റ് കമ്പനിയിൽ ജോലി ചെയ്തു വരുന്ന ഷറഫുദ്ദീൻ സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് മിഷൻ കാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷണത്തിനും മരുന്നിനുമായി പ്രയാസപ്പെട്ടിരുന്ന ആയിരങ്ങൾക്ക് ആശ്വാസമേകിയ റിയാദ് കെ.എം.സി. സിയുടെ റിലീഫ് പ്രവർത്തനങ്ങളീൽ മുൻപന്തിയിലുണ്ടായിരുന്ന ഷറഫുദ്ദീൻ രോഗം മൂലം പ്രയാസമനുഭവിച്ച നിരവധി പേരെ ആശുപത്രിയിലെത്തി ക്കുന്നതിനും നിസ്വാർത്ഥമായ സേവനമായിരുന്നു ചെയ്തു വന്നിരുന്നത്.
കെഎംസിസി ഓഫീസിൽ നടന്ന യോഗം വെൽഫെയർ വിംഗ് ചെയർമാൻ സിദീഖ് തുവൂർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റിയുടെ ഉപഹാരം മുതിർന്ന നേതാവ് ഉമ്മർ അമാനത്ത് സമ്മാനിച്ചു. ജലീൽ തിരൂർ, അബ്ദുൽ മജീദ്, കെ ടി അബൂബക്കർ, അബ്ദുറഹിമാൻ ഫറോക്, അഷ്‌റഫ് വെള്ളപാടം, റഫീഖ് പൂപ്പലം, മുത്തു കട്ടുപ്പാറ, ഹംസക്കോയ, അഷ്‌റഫ് അച്ചൂർ, ഇൻഷാദ്, ഉനൈസ്, സിദീഖ്ആനപ്പടി, നജീബ്, ഹബീബ് അൽ അബീർ , മജീദ് പരപ്പനങ്ങാടി, സഫ്‌നാസ്, അബൂബക്കർ, ഇസ്മായിൽ കരോളം, നാസർ നിലമ്പൂർ, റാഫി കൂട്ടായി, ജാസിം കാസർ ക്കോട്, ഷെമീർകണ്ണൂർ എന്നിവർ പ്രസംഗിച്ചു. ആക്ടിംഗ്
സെക്രട്ടറി സുബൈർ അരിമ്പ്ര. സ്വാഗതവും സഫീർ പറവണ്ണ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."