ബലി പെരുന്നാൾ നമസ്ക്കാരം പള്ളികളിൽ വെച്ച് മാത്രം നിർവ്വഹിക്കാൻ മതകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം
ജിദ്ദ: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സഊദിയിൽ ബലി പെരുന്നാൾ നമസ്ക്കാരം പള്ളികളിൽ വെച്ച് മാത്രം നിർവ്വഹിക്കാൻ മതകാര്യ മന്ത്രി ഡോ:അബ്ദുല്ലത്വീഫ് ആലു ശൈഖ് നിർദ്ദേശം നൽകി.
പെരുന്നാൾ നമസ്ക്കാരങ്ങൾ തുറന്ന സ്ഥലത്ത് വെച്ച് നിർവ്വഹിക്കരുതെന്നും മന്ത്രിയുടെ നിർദ്ദേശത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിവിധ വഴി ഇസ്ലാമിക കാര്യ മന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്.
പള്ളികള്‍ അടച്ചിട്ടതിനാല്‍ സഊദിയില്‍ ചെറിയ പെരുനാൾ നമസ്‌കാരങ്ങള്‍ വീടുകളിലാണ് നിര്‍വഹിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി മേയ് 31 നാണ് പള്ളികള്‍ ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി തുറന്നത്. വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനു മുമ്പ് രാജ്യത്തെ 90,000 പള്ളികളില്‍ അണുനശീകരണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."