HOME
DETAILS

ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി വീണ്ടും കുറക്കാൻ സഊദി അരാംകോ ഒരുങ്ങുന്നതായി റിപ്പോർട്ട്

  
backup
July 14 2020 | 08:07 AM

saudi-aramco-cuts-august0-heavier-crude-supply-for-asian-refiners

     റിയാദ്: ഇന്ത്യയടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലെക്കുള്ള എണ്ണ കയറ്റുമതി അടുത്ത മാസം വീണ്ടും കുറക്കാൻ സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയെ കൂടാതെ ചൈന, ജപ്പാൻ, സൗത്ത് കൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെക്കുള്ള മീഡിയം, ഹെവി ക്രൂഡ് ഓയിൽ കയറ്റുമതി വെട്ടികുറക്കാനാണ് സഊദി അരാംകോ പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പുതിയ തീരുമാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തിരിച്ചടിയായിരിക്കുമെന്നും കരുതുന്നുന്നു. ഇക്കാര്യം നേരത്തെ തന്നെ ഈ രാജ്യങ്ങളെ സഊദി അരാംകോ അറിയിച്ചതായും റിപ്പോട്ടുകളിൽ സൂചിപ്പിക്കുന്നു.

      അറബ് ഹെവി ക്രൂഡ് ഓയിൽ പത്ത് ശതമാനം വരെ കുറവ് വരുത്താനാണ് അരാംകോ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. കൂട്ടത്തിൽ അറബ് മീഡിയം എണ്ണ വിതരണവും വെട്ടികുറക്കും. അതേസമയം, ആവശ്യക്കാർക്ക് വേണമെങ്കിൽ ലൈറ്റർ ക്രൂഡ് ഗ്രേഡുകളിലേക്ക് മാറ്റാനുള്ള അനുവാദവും നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സഊദി അരാംകോയുടെ നേരത്തെയുള്ള വെട്ടികുറക്കലുകളിലും ഈ ക്രൂഡ് ഗ്രേഡുകളിൽ കേന്ദ്രീകരിച്ചായിരുന്നു. സഊദി അരാംകോ മീഡിയം ക്രൂഡ് വിതരണം വെട്ടികുറക്കുകയും പകരം ലൈറ്റ്, എക്‌സ്ട്രാ ലൈറ്റ് ഇനങ്ങൾ തങ്ങൾക്ക് നൽകുകയും ചെയ്‌തിട്ടുണ്ടെന്നും രണ്ട് ഗ്രേഡുകളും ഞങ്ങൾക്ക് അനുയോജ്യമായതിനാൽ ഒരു പ്രശ്‌നവും നേരിടേണ്ടി വരുന്നില്ലെന്നും ഇന്ത്യയിലെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി.

     തുടർച്ചയായ നാലാം മാസമാണ് സഊദി അരാംകോ എണ്ണകയറ്റുമതിൽ കുത്തനെ ഇടിവ് വരുത്തുന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളിലെ പ്രധാന കമ്പനിയും ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക കയറ്റുമതി കമ്പനിയുമായി സഊദി അരാംകോ ഉത്പാദക രാജ്യങ്ങളുമായുള്ള കരാർ പ്രകാരമാണ് എണ്ണകയറ്റുമതിയിൽ ഇടിവ് വരുത്തുന്നത്. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ അരാംകോ പ്രതിദിന ഉത്പാദനം 9.7 ബാരലായിരുന്നുവെന്നാണ് കണക്കുകൾ. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഒപെക്കിലെ മിനിസ്റ്റീരിയൽ ജോയിന്റ് കമ്മിറ്റി തുടർ നടപടികൾ സ്വീകരിക്കാനുള്ള നടപടികൾക്കായി യോഗം ചേരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago