എസ്.എസ്.എല്‍.സിക്കു ശേഷമെന്ത്
എസ്.എസ്.എല്‍.സിക്കുശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാന്‍ അറിയുമെങ്കിലും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന ധാരാളം വിദ്യാര്‍ഥികളും രക്ഷിതാക്കളുമുണ്ട്. ആകര്‍ഷണീയമായ വ്യത്യസ്ത കോഴ്‌സുകള്‍, വ്യത്യസ്ത തുടര്‍ പഠന സാധ്യതകള്‍, ഓരോന്നിനോടുമുള്ള അഭിരുചി, താല്‍പര്യം, ജോലി സാധ്യതകള്‍, ഓരോ കോഴ്‌സിനോടുമുള്ള വിദ്യാര്‍ഥിയുടെ മനോഭാവം, ഉന്നതമായ തുടര്‍പഠനത്തിനാവശ്യമുള്ള സാമ്പത്തിക സ്ഥിതി, തുടങ്ങി നിരവധി കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും പരിഗണിക്കേണ്ടതുണ്ട് എന്നത് കൊണ്ടാണിത്.
പലപ്പോഴും ഉപരിപഠനത്തിന് ചേരുന്ന പല കുട്ടികളും പാതിവഴിയില്‍ പഠനം നിര്‍ത്തുകയോ അല്ലെങ്കില്‍ പഠനത്തില്‍ മുരടിപ്പ് അനുഭവിച്ച് എവിടെയുമെത്താന്‍ കഴിയാതെ വരികയോ ചെയ്യുന്നത് സാധാരണയാണ്. ഇത് കൊണ്ട് തന്നെ ചില അടിസ്ഥാന കാര്യങ്ങള്‍ എല്ലാവരും ഗ്രഹിക്കുന്നത് നല്ലതായിരിക്കും.
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും സ്വപ്നം കാണുന്നവരാണ് മിക്കവാറും ആളുകള്‍ എന്നതാണ് യാഥാര്‍ഥ്യം. തുടര്‍ വിദ്യാഭ്യാസത്തോടെ തന്നെ തൊഴില്‍ എത്തിപ്പിടിക്കുക എന്നുളളതും ലക്ഷ്യമായി തന്നെ പരിഗണിക്കാറുണ്ട്. പ്രധാനമായും മൂന്ന് തരം പഠന രീതികളാണ് നമ്മുടെ മുന്നിലുണ്ടാവുക.
1. ഉന്നതവിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ജോലി കൈവരിക്കാന്‍ആ ഗ്രഹിക്കുന്നവര്‍.
2. പഠനത്തോടൊപ്പം സാമാന്യം മോശമല്ലാത്ത ജോലി നേടി തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍.
3. ചുരുങ്ങിയ കാലത്തെ പഠനം കൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖല എത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍.
ഈ മൂന്ന് തരം കോഴ്‌സുകളും പഠന രീതികളും എസ്.എസ്.എല്‍.എല്‍ സിക്ക് ശേഷം ഓരോരുത്തര്‍ക്കും തെരഞ്ഞെടുക്കാന്‍ കഴിയും. ഏത് തരം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോഴും ചില അടിസ്ഥാന കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ അഭിരുചി മനസിലാക്കി പഠനം ആ രീതിയില്‍ ക്രമപ്പെടുത്തുക എന്നുള്ളതാണ്. ശാസ്ത്രീയമായി അഭിരുചി കണ്ടെത്തുവാന്‍ സൈക്കോ മെട്രിക് ടെക്സ്റ്റുകളുണ്ട്. അമേരിക്കന്‍ സൈക്കോളജിസ്റ്റായ ബിനെസിഷോറിന്റെ differential Aptitude testന്റെ അടിസ്ഥാനത്തിലാണിത്. സ്വാഭാവിക ജന്മസിദ്ധികളെ കണ്ടെത്തി കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ അഭിരുചി പരീക്ഷ കൊണ്ട് സാധിക്കും.
തങ്ങള്‍ക്ക് ഏറ്റവും ശോഭിക്കാനുള്ള കരിയറിലേക്ക് നയിക്കുന്ന സൂചകങ്ങളാണ് അഭിരുചിപരീക്ഷകള്‍.
ഭാഷ, സിദ്ധികള്‍, വാചികവും ഗണിതശാസ്ത്രപരവുമായ കഴിവുകള്‍ ശ്രദ്ധ, അമൂര്‍ത്ത ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കുക എന്നിവയിലെല്ലാമുള്ള ജന്മനാ അഭിരുചി ഈ ടെസ്റ്റ് കൊണ്ട് കണ്ടെത്താന്‍ കഴിയും.
ജയപരാജയങ്ങള്‍ ഇല്ല. പരീക്ഷയില്‍ സ്വാഭാവിക അന്തരീക്ഷത്തില്‍ മനഃസാന്നിദ്ധ്യത്തോടെയാണ് കുട്ടികള്‍ പങ്കെടുക്കുന്നത്. കണക്കില്‍ ജന്മനാ അഭിരുചിയുള്ള കുട്ടി എന്‍ജിനിയറിങ് ബാങ്കിങ് ആര്‍ക്കി ടെക്ചര്‍ മേഖലയിലേക്ക് തിരിയുമ്പോഴുണ്ടാവുന്ന ഉയര്‍ച്ച തന്നെയാണ് ഭാഷാപരമായ കഴിവുള്ള കുട്ടിയെ ആശയവിനിമയശേഷി ആവശ്യമുള്ള മേഖലകള്‍- ടീച്ചിങ് മാനവികവിഷയങ്ങള്‍എന്നിവയിലേക്ക് മാറിയാലുണ്ടാവുന്നത്. ആശയവിനിമയശേഷി നന്നായി ആവശ്യമുള്ള കരിയര്‍ മേഖലയാണ് അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ് ... , വക്കീല്‍, മാര്‍ക്കറ്റിങ്,തുടങ്ങിയവയെല്ലാം. ഇങ്ങനെ ജന്മനാതന്നെ ഏത് മേഖലയിലാണ് അഭിരുചി എന്ന് കണ്ടെത്തിയാല്‍ ആ മേഖലയിലെ പഠനത്തിന് പ്രത്യേകമായ താല്‍പര്യത്തെ ശക്തിപ്പെടുത്തിയാല്‍ ഏറ്റവും മുന്നിലെത്താന്‍ ഓരോരുത്തര്‍ക്കും സാധ്യമാവുന്നു.
ആശയവിനിമയത്തിനും പ്രതികരണത്തിനുമുള്ള കഴിവ്, ഭാവനയില്‍ കാണാനും അമൂര്‍ത്തമായതുമായി ബന്ധിപ്പിക്കാനുള്ള കഴിവ് , യഥാര്‍ഥ്യവുമായി ഭാവനയെ ബന്ധിപ്പിക്കാനുളള കഴിവ്, തങ്ങള്‍ക്ക് മുന്‍പിലെത്തുന്ന ഒരു വിഷയത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള കഴിവ്, ഭാഷ പ്രയോഗിക്കാനും വ്യത്യസ്ത ശേഷികള്‍ക്കുമുള്ള കഴിവ്, തുടങ്ങി വിശാലമായ അഭിരുചികള്‍ കണ്ടെത്താന്‍ അഭിരുചി ടെസ്റ്റ് കൊണ്ട് സാധിക്കുന്നു.
ഉന്നതമായ തൊഴില്‍ മേഖലയില്‍ എത്തിപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ അഭിരുചി പരീക്ഷയെ അഭിമുഖീകരിക്കുന്നത് നല്ലതായിരിക്കും. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തി പോവുന്നതും പഠനത്തില്‍ ഉദ്ദേശിക്കുന്നത്ര മുന്നോട്ട് പോവാന്‍ കഴിയാത്തതിന്റെയും പ്രധാന കാരണം അഭിരുചി അറിയാതെ കോഴ്‌സിന് ചേരുന്നതാണ്.
കോഴ്‌സിനോടുള്ള താല്‍പര്യം, കോഴ്‌സ് തീരുന്ന സമയം, ചെലവഴിക്കേണ്ട പണം, പാസായാല്‍ കിട്ടുന്ന ജോലിയുടെ സാഹചര്യം, വ്യക്തിത്വ സവിശേഷതകള്‍,സാമ്പത്തിക അടിത്തറ, ഭാവിയിലെ സാധ്യതകള്‍, തന്റെയും സമൂഹത്തിന്റെയും ധാര്‍മ്മികമായുള്ള യോജിപ്പ് എന്നിവ പരിഗണിക്കുന്നത് വളരെ അഭികാമ്യമായിരിക്കും. അഭിരുചി പരീക്ഷകള്‍ നടത്തുന്നവിദ്യാഭ്യാസ സന്നദ്ധസംഘടനകളും ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിങ്ങുകളും ഇവിടെയുണ്ട്.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഭാവിയില്‍ ഉണ്ടാവുന്ന തൊഴില്‍ സാധ്യതകൂടി പരിഗണിച്ചാവണം ഒരു കോഴ്‌സിന് ചേരുന്നത് എന്നതാണ്. എത്തിപ്പെടാനുള്ള ലക്ഷ്യം കണക്കാക്കി, ആ ലക്ഷ്യത്തിലെത്താന്‍ എത്ര വര്‍ഷം (കാലം) വേണം എന്നും, ആ സമയത്തേക്ക് കോഴ്‌സ് കഴിയുമ്പോള്‍ നിലവിലുള്ള ട്രെന്‍ഡ് അനുസരിച്ച് ജോലി സാധ്യതയുണ്ടാവുമോ എന്നുകൂടി പരിഗണിക്കേണ്ടതാണ്.
ഹയര്‍സെക്കന്‍ഡറിക്ക് ശേഷം തന്റെ തുടര്‍പഠനത്തിന് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൂടെയാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും തുടക്കം കുറിക്കുന്നത്. ഉന്നത പഠനത്തിനുള്ള വാതായനത്തോടെയും സമൂഹം പൊതുവെ ഇതിനോട് സ്വീകരിച്ച് വരുന്ന അനുകൂല മനോഭാവവും ഈ മേഖലയുടെ പ്രത്യേകതയാണ്.
സയന്‍സ്,ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലായാണ് ഹയര്‍സെക്കന്‍ഡറി വിഭാഗമുള്ളത്.
സയന്‍സ് ഗ്രൂപ്പില്‍ ബയോളജിയും, കണക്കും ഒന്നിച്ചുള്ള combination കളുമായി ഒമ്പത് കോമ്പിനേഷനുകളാണുള്ളത്. മെഡിക്കല്‍,എഞ്ചിനീയറിങ് എന്‍ട്രസ് രണ്ടെണ്ണത്തിനും ഒരു പോലെ ലക്ഷ്യം വയ്ക്കുന്നവര്‍ കണക്കും ബയോളജിയും, ഒരേ പോലെ പഠിക്കേണ്ടതിനാല്‍ രണ്ടും കൂടിയുള്ള option
പഠിക്കേണ്ടതായിട്ടുണ്ട്.
ചില കുട്ടികള്‍ക്ക് ഇത് കൊണ്ട് പഠനത്തിന് നല്ല ഭാരം അനുഭവപ്പെടാറുണ്ട്. ഏതെങ്കിലും ഒരു എന്‍ട്രസ് ലക്ഷ്യം വച്ച് പഠിക്കുന്നത് ശ്രദ്ധ അതില്‍ കേന്ദ്രീകരിക്കാനും പഠനം കൂടുതല്‍ എളുപ്പമാക്കാനും സാധിക്കുന്നു. ഇത് പോലെ ചെയ്യുന്നവരുമുണ്ട്.
ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കോമ്പിനേഷന്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍, പാരാ മെഡിക്കല്‍, നഴ്‌സിങ് ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ മേഖലയിലേക്ക് തിരിയാനാവും
കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രൂപ്പുകാര്‍ക്ക് എഞ്ചിനീയറിങിന്റെ വിവിധമേഖലകള്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ മേഖലകളിലേക്ക് തിരിയാന്‍ കഴിയും.
തുടര്‍ പഠനത്തിന് ശേഷം സയന്‍സ് ഡിഗ്രി സമ്പാദിക്കാനും കൂടാതെ പൊതു മത്സര പരീക്ഷകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം ലബോറട്ടറി, നിരവധി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ചഉഅ ഓര്‍ഗാനിക്ക് പ്രതിരോധം തുടങ്ങി അനന്ത സാധ്യതകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കാണെന്ന് പറയാം.
ഹ്യൂമാനിറ്റീസ്
ഹ്യൂമാനിറ്റീസ് കോഴ്‌സ് കഴിയുന്നവര്‍ക്ക് ജോലി സാധ്യത കുറവാണ് എന്ന ഒരു ധാരണ പൊതുവെ കണ്ടുവരാറുണ്ട്. പക്ഷേ വിശാലമായ തൊഴില്‍മേഖല ഈ കോഴ്‌സിലൂടെ പഠിച്ച് മുന്നേറുന്നവര്‍ക്കുണ്ട് എന്നതാണ് വസ്തുത. 32 ഓളം കോമ്പിനേഷന്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ നിലവിലുണ്ട്. പ്ലസ്ടുവിന് ശേഷം തുടര്‍പഠനം നടത്തി മുന്നോട്ട് പോവുന്നതിന് ഭാഷാ സാഹിത്യം, ജേര്‍ണലിസം, ചരിത്രം, പുരാവസ്തു പഠനം, ബാങ്കിങ്, വിനോദസഞ്ചാരം, ടാക്‌സേഷന്‍, മള്‍ട്ടിമീഡിയ ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം നിയമപഠനം, ഇന്‍ഡ്യന്‍ എക്കണോമിക്‌സ് സര്‍വിസ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ഫിലിം ,സോഷ്യല്‍ വര്‍ക്ക്, ടൂറിസവുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍ എന്നിവ ഈ ഗ്രൂപ്പിലൂടെ നേടാവുന്നതാണ്.
വ്യത്യസ്ത കോമ്പിനേഷനുകളില്‍ അഭിരുചിയും താല്‍പര്യവും മുന്‍ നിര്‍ത്തി നന്നായി പഠിക്കുന്നവര്‍ക്ക് ഭാവിയിലെ അവസരങ്ങളിലേക്കെത്താവുന്നതാണ്. പഠനം എളുപ്പവും അധ്വാനക്കുറവുമാണ് ഈ ഗ്രൂപ്പിലേതെന്ന് പൊതുവേ പറയാറുണ്ട്. കൂടാതെ സിവില്‍ സര്‍വിസ് പോലെയുള്ള മേഖലകളില്‍ ചില കാര്യങ്ങള്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ മുന്നേറുന്നവര്‍ക്ക് എളുപ്പമാണ് താനും.
കൊമേഴ്‌സ്
കൊമേഴ്‌സ് ഏറ്റവും ജോലി സാധ്യതയുള്ള ഒരു മേഖലയായി വളര്‍ന്നിരിക്കുകയാണ്. പ്ലസ്ടുവില്‍ 4 കോമ്പിനേഷനുകളാണ് കൊമേഴ്‌സ് ഗ്രൂപ്പിനുള്ളത്. വിശാലമായ ഒരു തൊഴില്‍ മേഖല കൊമേഴ്‌സിലൂടെ മുന്നോട്ട് പോയവര്‍ക്കുണ്ട് എന്നതാണ് വസ്തുത. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐ.ടി, മാനേജ്‌മെന്റ്, ഫിനാന്‍സ്, സി.എ, സി.എസ്, കോസ്റ്റ് അക്കൗണ്ടന്‍സി തുടങ്ങി പ്രധാനപ്പെട്ട മേഖലയിലേക്ക് തിരിയാന്‍ പ്ലസ് ടു കൊമേഴ്‌സിലൂടെ സാധിക്കുന്നതാണ്. പൊതുവെ കണക്കിനോട് താല്‍പര്യമുള്ളവര്‍ക്ക് പ്ലസ്ടു കൊമേഴ്‌സ് പഠനം വളരെ എളുപ്പമായി അനുഭവപ്പെടാറുണ്ട്. കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി സാധ്യതയുള്ള പല മേഖലയിലേക്കുംനീങ്ങുന്നതിന് പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുന്നതാണ്.
ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി
ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ ചിലപ്പോഴെങ്കിലും വേണ്ടത്ര ശ്രദ്ധിക്കാറില്ല. സീറ്റുകളുടെ എണ്ണം പരിമിതമെങ്കിലും പ്ലസ്ടു സീറ്റിന് തുല്യമായ രീതിയില്‍ തന്നെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സ് ഘടനയുള്ളത്. ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പും ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പുമാണ് ഇതിന്റെ പ്രതിപാദ്യം. കണക്ക് ബയോളജി വിഷയങ്ങള്‍ യഥാക്രമം ഇത് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഇതിനനുസൃതമായ തുടര്‍പഠനങ്ങള്‍ അതിനാല്‍ സാധ്യമാണ്. IHRD യുടെ പ്രവര്‍ത്തനമേഖലയില്‍ ഉള്‍പ്പെടുന്നതാണ് Technical higher secondary
പോളിടെക്‌നിക്
ഏറ്റവും നല്ല ഒരു സാങ്കേതിക തൊഴില്‍ മേഖലയായി പോളി ടെക്‌നിക് പരിഗണിക്കാം. കേരളത്തില്‍ 70 ലധികം പോളി ടെക്‌നിക്കുകളാണുള്ളത്. എഞ്ചിനീയറിങ് കോളജുകളെ അപേക്ഷിച്ച് പോളിടെക്‌നിക്കുകളുടെ എണ്ണം തുലോം കുറവാണ്. പലപ്പോഴും പോളി ഡിപ്ലോമക്കാരുടെ അഭാവത്തില്‍ എഞ്ചിനീയറിങ് ബിരുദക്കാരാണ് പ്രസ്തുത ജോലി ചെയ്തു വരുന്നത്. PSC നടത്തുന്ന പല പരീക്ഷകള്‍ക്കും എഞ്ചിനീയറിങ് ബിരുദക്കാരെ അപേക്ഷിച്ച് പോളിഡിപ്ലോമക്കാരാണ് മുന്‍പില്‍ വരുന്നതായി അനുഭവമുണ്ട്. എഞ്ചിനീയറിങ് നോണ്‍ എഞ്ചിനീയറിങ് വിഭാഗങ്ങളിലായി 40 ഓളം ശാഖകളില്‍ പഠനം നടത്താന്‍ കഴിയുന്നു. ഗവണ്‍മെന്റ്, എയിഡഡ്, സെല്‍ഫ് ഫിനാന്‍സ് പോളിടെക്‌നിക്കുകള്‍ കേരളത്തിലുണ്ട്. ലാട്രല്‍ എന്‍ട്രി വഴി മൂന്നാം സെമസ്റ്റര്‍ ബി.ടെക്കിലേക്ക് അഡ്മിഷന് സാധ്യമായത് കൊണ്ട് ചിലപ്പോള്‍ ജോലിയോടൊപ്പം എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുന്ന ഒരു ഗുണം കൂടി പോളിടെക്‌നിക്കുകാര്‍ക്കുണ്ട്.
സയന്‍സ്, കണക്ക് വിഷയങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് അഡ്മിഷന് ഏറ്റവും പ്രധാനമാണ്. മൂന്ന് വര്‍ഷമാണ് കോഴ്‌സ് കാലാവധി. പഠനത്തിന് നല്ല താല്‍പര്യവും ഉത്സാഹവും പഠനം പൂര്‍ത്തിയാക്കാന്‍ ആവശ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. വിദ്യാര്‍ഥികള്‍ക്കും, സാങ്കേതിക മേഖലയില്‍ ജോലിയുള്ളവര്‍ക്കും ഈവനിങ് ബാച്ചിലൂടെ പോളി ഡിപ്ലോമ കരസ്ഥമാക്കാന്‍ ഇന്ന് സാധ്യമാണ്. ജോലിയുള്ള സാധാരണക്കാര്‍ക്ക് പോളിഡിപ്ലോമ കരസ്ഥമാക്കാന്‍ അത് മൂലം കഴിയുന്നു. സ്വയംതൊഴില്‍ പലവിദേശ കമ്പനികളുടെയും ക്യാംപസ് ഇന്റര്‍വ്യൂ, ചെറിയ പ്രായത്തില്‍ നല്ല തൊഴിലധിഷ്ഠിത കോഴ്‌സ് എന്നിവയെല്ലാം മേന്മയാണ്.
എന്ന ശെലേല്‍ പോളി അഡ്മിഷന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്.
ഐ.ടി.ഐ
ചുരുങ്ങിയ കാലത്തെ പഠനം കൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖല എത്തിപ്പിടിക്കാന്‍ ഏറ്റവും ഗുണകരമായ കോഴ്‌സാണ് ഐ.ടി.ഐ.കള്‍ എന്ന് പറയാം. മുന്‍പ് ഐ.ടി.ഐ, ഐ.ടി.സി എന്ന് ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയെ വേര്‍തിരിച്ചിരുന്നുവെങ്കില്‍ ഇന്ന് അത്തരം വേര്‍തിരിവുകളൊന്നുമില്ല. മെട്രിക് നോണ്‍ മെട്രിക് വിഭാഗങ്ങള്‍ ഉള്ളത് കൊണ്ട് എസ്.എസ്.എല്‍എല്‍.സി പാസാകാത്തവര്‍ക്കും എഞ്ചിനീയറിങ് നോണ്‍ എഞ്ചിനീയറിങ് മേഖല വളരെ ഗുണപ്രദമാണ്. അവസരം ലഭിക്കുന്നു എന്ന മേന്മയുമുണ്ട്. ഒരു വര്‍ഷ, രണ്ടു വര്‍ഷ കോഴ്‌സുകള്‍ ഐ.ടി.ഐ യില്‍ ഉണ്ട്. വയര്‍മാന്‍ ഒഴികെയുള്ള കോഴ്‌സുകള്‍ക്ക് വനിതകള്‍ക്കും അഡ്മിഷന്‍ കിട്ടും. ചില പോളി ഡിപ്ലോമയ്ക്ക്, അഡ്മിഷന്‍ ഐ.ടി.ഐ കാര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. പ്രീഡിഗ്രി യോഗ്യത ആവശ്യമുള്ള അപൂര്‍വ്വ കോഴ്‌സുകളും ഐ.ടി.ഐ യില്‍ ഉണ്ട്. നല്ല ജോലിസാധ്യത, പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന, ജോലി ലഭിച്ചില്ലെങ്കിലും സ്വന്തമായി ചെയ്യാന്‍ പറ്റുന്ന തൊഴില്‍, എന്നിവയെല്ലാം ഐ.ടി.ഐ യെ ഏറ്റവും ആകര്‍ഷണീയ മാക്കുന്നു.ഏകദേശം 43 ഓളം കോഴ്‌സുകളിലായി പഠനവും തൊഴിലും കാത്തിരിക്കുന്ന നല്ല ഒരു മേഖലയാണ് ഐ.ടി.ഐ . www.det.kerala.gov.in
എന്ന site ല്‍ വിശദമായി കാര്യങ്ങളെക്കുറിച്ചറിയാന്‍ കഴിയും.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു മേഖലയാണ് വി.എച്ച്.എസ്.സി. ഹയര്‍സെക്കന്ററി വിജയിക്കുന്നവര്‍ക്കുള്ള ഉപരിപഠന സാധ്യതകള്‍ വി.എച്ച്.എസ്.സികാര്‍ക്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വി.എച്ച്.എസ്.സികാരുടെ കോഴ്‌സ് ഘടനയില്‍ വളരെ ഗുണകരമായ രീതിയില്‍ മാറ്റം ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. പ്ലസ് ടുവിനോടൊപ്പം ഒരു ജോലി കൂടി പഠിക്കുക എന്നത് വി.എച്ച്.എസ്.സിയെ ആകര്‍ഷണീയമാക്കുന്നു. Etnrance പരീക്ഷ പ്ലസ്ടുക്കാരെ പോലെ എഴുതാന്‍ വി.എച്ച്.എസ്.സികാര്‍ക്കും കഴിയുന്നു. മെഡിക്കല്‍, (കണക്കില്ലാത്ത ഓപ്ഷന് കണക്ക് കൂടി പഠിച്ചാല്‍)എഞ്ചിനീയറിങ് എന്‍ട്രന്‍സിന് കൂടി എഴുതാവുന്നതാണ്. ഭാഷാ പഠനത്തിന് പകരം തികച്ചും ഉപകാരപ്രദമായ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സും, 4 സെമസ്റ്ററിലായി 4 പ്രാക്ടിക്കല്‍ പരീക്ഷ നല്‍കുന്നതും വളരെ ഗുണകരമാണ്. 42 കോഴ്‌സുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 35 ഓളം കോഴ്‌സുകളാണുള്ളത്. പ്ലസ് ടു സര്‍ട്ടിഫിക്കറ്റിനോടൊപ്പം പന്ത്രണ്ടോളം Trade PSC അംഗീകാരമുള്ള Trade കൂടി ലഭിക്കുന്നത് വളരെ ഗുണപ്രദമാണ്. എല്ലാ എഞ്ചിനീയറിംഗ് ഡിപ്ലോമകളിലും വി.എച്ച്.എസ്.സിക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്.
ചുരുങ്ങിയ കാലത്തെ ശ്രമം കൊണ്ടോ അല്ലെങ്കില്‍ ഭാഗികമായ പഠനം കൊണ്ടോ ഏതെങ്കിലും തൊഴില്‍ മേഖലയില്‍എത്തിപ്പെടണമെന്നാഗ്രഹിക്കുന്നവരും സമൂഹത്തില്‍ ധാരാളമുണ്ട്. പല സാഹചര്യങ്ങള്‍കൊണ്ട് maintsreamലൂടെ പൂര്‍ണമായും പോവാന്‍ കഴിയാത്തവര്‍ക്ക് അനുയോജ്യമായ തരത്തില്‍ തപാല്‍ കോഴ്‌സുകളും , സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങിയവയെല്ലാം നടന്ന് വരുന്നുണ്ട്.
കമ്പ്യൂട്ടര്‍, ഫുഡ് ന്യൂട്രീഷന്‍, സോഷ്യല്‍ വര്‍ക്ക്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, പ്ലംബിങ് നഴ്‌സിങ്, ഒഫ്താല്‍മിക് എന്നീ തൊഴില്‍ മേഖലകളെല്ലാം ഇത്തരം കോഴ്‌സുകള്‍ ഉണ്ട്. പലപ്പോഴും, പ്രായപരിധിയിലും, ക്ലാസ് ഘടനയുമെല്ലാം ഏത് ജോലിക്കാര്‍ക്കും ചെയ്യാന്‍ പറ്റുന്ന വിധമാണ് ഇത്തരം കോഴ്‌സുകളുള്ളത്. ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസത്തിന് ഏറ്റവും പേര് കേട്ട സ്ഥാപനമാണ്. നിരവധി യൂണിവേഴ്‌സിറ്റികള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ അനേക കോഴ്‌സുകള്‍ സൗകര്യപ്രദമായി നടത്തുന്നുണ്ട്. ചില കോഴ്‌സുകള്‍ വയസ് മാത്രം മാനദണ്ഡമാക്കി എത്തിപ്പെടാന്‍ കഴിയും എന്നുള്ള അറിവ് പലര്‍ക്കും അറിയില്ല എന്ന വസ്തുതയുമുണ്ട്. പത്താം ക്ലാസ് പ്രീ പ്രൈമറി ടീച്ചര്‍, ആയുര്‍വേദ നഴ്‌സിങ് ദേശീയ അടിസ്ഥാനത്തിലും, പ്രാദേശികമായും നടത്തപ്പെടുന്ന ഹിന്ദി, അറബി, സംസ്‌കൃതം, ഉര്‍ദു തുടങ്ങിയ ഭാഷാ അധ്യാപക കോഴ്‌സുകള്‍ ലഭ്യമാണ്.
വിദൂര വിദ്യാഭ്യാസ മേഖലയില്‍ അടുത്ത കാലത്തുണ്ടായിരുന്ന ചില അനിശ്ചിതത്വങ്ങള്‍ യൂനിവേഴ്‌സിറ്റികളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ മാറിയിട്ടുണ്ട് എന്നത് അറിയുന്നത് നല്ലതായിരിക്കും.
ചുരുക്കത്തില്‍ വിശാലമായ ഒരു ലോകം ഹൈര കഴിയുന്നതോട് കൂടി തുറക്കപ്പെടുന്നുണ്ട ് എന്നതും ഓരോരുത്തര്‍ക്കും അവരുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങള്‍ ഉണ്ട് എന്നതും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
കൃത്യമായ ലക്ഷ്യബോധത്തോടെ അഭിരുചി, താല്‍പര്യം, മറ്റ് അനുബന്ധ കാര്യങ്ങളും മനസിലാക്കി ടടഘഇ ക്ക് ശേഷം ഇീൗൃലെ തെരഞ്ഞെടുക്കുമ്പോള്‍ തന്റെ കഴിവുകള്‍ അഭിരുചി, എന്നിവ അനുസരിച്ച് പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഏറ്റവും ഇഷ്ടപ്പെട്ട ഭാവിയിലെ തൊഴില്‍ മേഖലയിലേക്കെ ത്തിപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവുന്നു. കോഴ്‌സ് തിരഞ്ഞെടുപ്പ് മാതാപിതാ ക്കളുടെ അഭിരുചിക്കും താല്‍പ്പര്യത്തിനുമാവുമ്പോള്‍ പഠനം അരോചകവും കുട്ടികളുടെ വളര്‍ച്ചക്ക് തടസമാവുന്നു. ആവശ്യമായ കരിയര്‍ ഗൈഡന്‍സ് സ്വീകരിക്കുന്നത് അഭികാമ്യമാണെങ്കിലും, തിരഞ്ഞെടുപ്പ് തികച്ചും ഓരോരുത്തരുടേതുമാണ്. കൃത്യമായ തിരഞ്ഞെടുപ്പ്, ശേഷം പഠനത്തിനുള്ള ആസൂത്രണം ലക്ഷ്യബോധം ഇവയാണ് എല്ലാ വിജയങ്ങളുടെയും നിദാനം.
(ട്രന്റ് സ്റ്റേറ്റ് ട്രൈനര്‍ ആണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."