റോറോ സര്‍വീസ് മുടക്കം കൂടാതെ നടത്താന്‍ പദ്ധതികള്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോറോ സര്‍വീസ് മുടക്കം കൂടാതെ സുഗമമായി നടത്തുന്നതിനു കൊച്ചി നഗരസഭ , കൊച്ചിന് ഷിപ്പ് യാര്‍ഡ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് , കിന്‍കോ എന്നിവര്‍ പദ്ധതി തയാറാക്കും. നിലവില്‍ പ്രതിദിനം 72 സര്‍വിസുകളാണ് നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസ് നടത്തുന്നതിനു വേണ്ട നടപടികളുണ്ടാകും. റോ റോ ഓടിക്കുന്നതിനു നിയോഗിച്ചിട്ടുള്ള വിദഗ്ധ പരിശീലനം ലഭിച്ച രണ്ടു പേര്‍ക്കു പുറമെ ഒരാളെ കൂടി ഈ മാസം നിയോഗിക്കുമെന്ന് പ്രൊഫ. കെ.വി തോമസ് എം.പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കിന്‍കോ അധികൃതര്‍ വ്യക്തമാക്കി.
റോ റോ നിര്‍മാണത്തില്‍ സാങ്കേതിക പിഴവുകളുണ്ടോ എന്ന കാര്യം കിന്‍കോയും വെസല്‍ നിര്‍മ്മിച്ച കൊച്ചിന് ഷിപ്പ് യാര്‍ഡും സംയുക്തമായി പരിശോധിക്കും. വൈപ്പിനിലെ ജെട്ടി നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ട് എന്ന ആക്ഷേപം കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് പരിശോധിച്ച് തകരാറ് ഉണ്ടെങ്കില്‍ ഒരു മാസത്തിനകം പരിഹരിക്കും. ചെറിയ സാങ്കേതിക തകരാറ് മൂലം സര്‍വിസ് നടത്താതെ മാറ്റിയിട്ടിരിക്കുന്ന ഒരു വെസലിന്റെ തകരാര്‍ കൊച്ചിന് ഷിപ്പ് യാര്‍ഡ് പരിഹരിക്കും.
റോറോ യുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഓഡിറ്റിംഗ് നടത്തും. യോഗത്തില്‍ എറണാകുളം എം.പി പ്രൊഫ. കെ.വി തോമസ്, മേയര്‍ സൗമിനി ജെയിന്, ഹൈബി ഈഡന് എം.എല്‍.എ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള , ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷൈനി മാത്യു, എ.ബി സാബു, ഗ്രേയ്സി ജോസഫ്, അഡ്വ. മിനിമോള്‍ എന്നിവരും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, കൊച്ചിന് ഷിപ്പ് യാര്‍ഡ്, കിന്‍കോ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."