HOME
DETAILS
MAL
കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ ആറുവയസുകാരി മരിച്ചു
backup
April 25 2017 | 03:04 AM
ബംഗളുരു: കര്‍ണാടകയിലെ ബെലഗാവിയില്‍ കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി കാവേരിയുടെ ജീവന് രക്ഷിക്കാനായില്ല. രണ്ടു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. 54 മണിക്കൂര്‍ ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാത്രി 11.30 ഓടെയാണ് കാവേരി മരിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുകയായിരുന്ന കാവേരി ശനിയാഴ്ച്ച വൈകീട്ടോടെയാണ് ഉപയോഗ്യശൂന്യമായ കിണറില്‍ വീണത്. 400 അടി താഴ്ച്ചയുള്ള കുഴല്‍കിണറിന്റെ 30 അടി താഴ്ച്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ കുട്ടി കിടന്നിരുന്ന കിണറിന്റെ സമാന്തരമായി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."