വയനാട്ടില്‍ 10 വീടുകളുടെ താക്കോല്‍ കൈമാറി
കല്‍പ്പറ്റ: പ്രളയം ദുരിതം തീര്‍ത്ത വയനാടിന് സാന്ത്വനമായി സമസ്ത നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ 10 വീടുകളുടെ താക്കോല്‍ദാനം പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ജില്ലയിലെ 10 മഹല്ലുകളിലായാണ് മഹല്ല് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ഇവയുടെ താക്കോല്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കാണ് ഇന്നലെ കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് കൈമാറിയത്.
ആറ് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളുടെയും നിര്‍മാണം. ഇതില്‍ അഞ്ച് വീടുകള്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ സഹായത്താലാണ് പൂര്‍ത്തിയാക്കിയത്. ബാക്കി അഞ്ചെണ്ണം സ്വദേശത്തും വിദേശത്തുമുള്ള കരുണവറ്റാത്ത സുമനസുകളുടെ കാരുണ്യത്തിലാണ് ഉയര്‍ന്നത്. അടുത്ത ഘട്ടത്തിലെ 10 വീടുകളുടെ പ്രഖ്യാപനവും തങ്ങള്‍ താക്കോല്‍ദാന വേദിയില്‍ നടത്തി.
100 വീടുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച് നല്‍കാനാണ് സമസ്ത വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തീരുമാനം. ഘട്ടംഘട്ടമായാണ് വീടുകളുടെ നിര്‍മാണം സജ്ജീകരിച്ചിരിക്കുന്നത്. മഹല്ലു കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അര്‍ഹരായ 10 കുടുംബങ്ങളെയാണ് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്.
പ്രളയം എല്ലാം നഷ്ടപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ക്ക് കൈത്താങ്ങാവാന്‍ ഒക്‌ടോബര്‍ അവസാന വാരത്തിലാണ് സമസ്ത ജില്ലാ കമ്മിറ്റി ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത്. ആ കാലയളവില്‍ തന്നെ ആദ്യഘട്ടത്തിലെ 10 വീടുകളുടെ നിര്‍മാണ പ്രവൃത്തികളും ആരംഭിച്ചു. അഞ്ച് മാസത്തിനുള്ളില്‍ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും രണ്ടാംഘട്ടത്തിലെ 10 വീടുകളുടെ നിര്‍മാണം ആരംഭിക്കാനും സമസ്ത ജില്ലാ കമ്മിറ്റിക്കും ട്രസ്റ്റിനും സാധിച്ചു. ഈ വീടുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനും അടുത്ത ഘട്ടങ്ങള്‍ വേഗത്തിലാക്കാനുമുള്ള തയാറെടുപ്പിലാണ് സമസ്ത വയനാട് ജില്ലാ കമ്മിറ്റിയും ആശ്വാസ് ട്രസ്റ്റ്് ഭാരവാഹികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."