ലജ്നത്തുല്‍ മുഹമ്മദിയ്യ: എ.എം നസീര്‍ പ്രസിഡന്റ്, ഫൈസല്‍ ഷംസുദ്ദീന്‍ ജനറല്‍ സെക്രട്ടറി
ആലപ്പുഴ: ആലപ്പുഴയിലെ മുസ്്‌ലിം പൊതുവേദിയായ ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ പ്രസിഡന്റായി എ.എം നസീറിനേയും ജനറല്‍ സെക്രട്ടറിയായി ഫൈസല്‍ ഷംസുദ്ദീനെയും ട്രഷററായി എസ്.എം ഷെരീഫിനേയും തെരഞ്ഞെടുത്തു.
എസ്.ബി. ബഷീര്‍, അഡ്വ. കെ. നജീബ് (വൈസ്.പ്രസിഡന്റുമാര്‍) എ.എം കാസിം, ബി.എ ഗഫൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എം കൊച്ചുബാവ, ഗഫൂര്‍ ഹംസകോയ, എ. മുഹമ്മദ്, ബാബുഷെരീഫ്, ബി.എം സാബു, അഹമ്മദ് കുഞ്ഞ്, എം.ഇ നിസാര്‍ അഹമ്മദ് എന്നിവരാണ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍.
ഭാരവാഹികളേയും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളേയും ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. എ. മുഹമ്മദ് ഉസ്മാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭ
ാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. എ.എം നസീര്‍ മൂന്നാം തവണയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ആലപ്പുഴ നഗരസഭയില്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റാണ്.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടു്‌പ്പെട്ട ഫൈസല്‍ ശംസുദ്ദീന്‍ നിലവില്‍ കമ്മിറ്റി സെക്രട്ടറിയാണ്.
ജനറല്‍ സെക്രട്ടറിയായിരുന്ന ഹബീബ് മുഹമ്മദിന്റെ നിര്യാണത്തോടെ ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു.
ഇര്‍ഷാദ് മഹല്ലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയുമാണ്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എസ്.എം ഷെരീഫ് നിലവിലെ വൈസ് പ്രസഡന്റാണ്. ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ മുന്‍ ജനറല്‍ സെക്രട്ടറികൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."