ഹഗിയ സോഫിയയിലെ ക്രിസ്ത്യന്‍ ചിത്രപ്പണികള്‍ നിസ്‌കാര സമയത്ത് മൂടിവയ്ക്കും; പ്രവേശനം സൗജന്യം
ഇസ്താംബൂള്‍: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മുസ്‌ലിം പള്ളിയായി പരിവര്‍ത്തിപ്പിച്ച തുര്‍ക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയ മ്യൂസിയത്തിലെ ക്രിസ്ത്യന്‍ ചിത്രപ്പണികള്‍ നിസ്‌കാര സമയത്ത് മൂടിവയ്ക്കും. തുര്‍ക്കി ഭരിക്കുന്ന പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പാര്‍ട്ടിയായ എ.കെ പാര്‍ട്ടി വക്താവാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു സമയത്തില്‍ ചിത്രപ്പണികള്‍ തുറന്നിടുമെന്നും എല്ലാ സന്ദര്‍ശകരെയും അനുവദിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. പള്ളിയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും വക്താവ് ഉമര്‍ സെലിക് പറഞ്ഞു.
ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിനു കീഴില്‍ പണിത ക്രിസ്തീയ ദേവാലയവും ഭരണകേന്ദ്രവുമാണ് ഹഗിയ സോഫിയ. ഇത് 1453 ല്‍ ഇസ്താംബൂള്‍ കീഴടക്കിയ മുഹമ്മദ് രണ്ടാമന്‍ വിലയ്ക്ക് വാങ്ങുകയും പള്ളിയാക്കി മാറ്റുകയുമായിരുന്നു. പിന്നീട് 1934 ല്‍ മുസ്തഫ കമാല്‍ അതാതുര്‍ക്ക് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ഹാഗിയ സോഫിയ പള്ളിയാണെന്ന് കോടതിയുടെ പുതിയ ഉത്തരവുണ്ടായത്.
യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്ള ഹാഗിയ സോഫിയ ലോക സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാണ്. ക്രിസ്ത്യന്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിനു കീഴില്‍ ആറാം നൂറ്റാണ്ടില്‍ കത്തീഡ്രലായി നിര്‍മിച്ച കെട്ടിടമാണ് ഹാഗിയ സോഫിയ. ഇത് 1453 ല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ ഇസ്താംബൂള്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍) പിടിച്ചടക്കിയപ്പോള്‍ അദ്ദേഹം വില കൊടുത്ത് സ്വന്തമാക്കി. ആദ്യ ഘട്ടത്തില്‍ ഇരുവിഭാഗങ്ങളും ആരാധിച്ചിരുന്ന ഹാഗിയ സോഫിയയെ, 1600 ല്‍ ഓര്‍ത്തഡോക്‌സുകാര്‍ പുതിയ സമീപത്തായി പുതിയ പള്ളി പണിതപ്പോള്‍ പൂര്‍ണമായി മസ്ജിദാക്കി മാറ്റുകയായിരുന്നു.
അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ഹാഗിയ സോഫിയയില്‍ നിസ്‌കരിക്കുകയും ചെയ്തു. തുര്‍ക്കിയുടെ ഖിലാഫത്ത് രാഷ്ട്രീയം മാറി റിപ്പബ്ലിക്കായപ്പോള്‍ ഇവിടെ നിസ്‌കാരം നിരോധിക്കുകയും മ്യൂസിയമാക്കി മാറ്റുകയുമായിരുന്നു. എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം തുര്‍ക്കിയില്‍ വീണ്ടും അധികാര രാഷ്ട്രീയം മാറിയതിന്റെ സൂചന കൂടിയാണ് ഹാഗിയ സോഫിയയില്‍ പ്രതിധ്വനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."