45000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ബ്രിട്ടന്‍ യുറോപ്പില്‍നിന്ന് എക്‌സിറ്റ് ആയിരുന്നു!
യുറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തു പോയ ബ്രിട്ടന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഭൂമിശാസ്ത്രപരമായി പുറത്തായതായി ശാസ്ത്രജ്ഞര്‍.
45000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൗമോപരിതലത്തിലുണ്ടായ വ്യതിയാനം കാരണം ഒരു വലിയ തടാകം ഒഴുകാനിടയായതാണ് ബ്രിട്ടനെ യൂറോപ്പില്‍നിന്നു വേര്‍പെടുത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ പാടുകള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ കണ്ടെത്തല്‍ വടക്കു പടിഞ്ഞാറന്‍ യൂറോപ്പില്‍ സംഭവിച്ച കാര്യങ്ങളും അതിലുപരി ബ്രിട്ടന്റെ ചരിത്ര വികാസങ്ങളും വ്യക്തമാക്കുന്നതായി പഠനത്തിനു നേതൃത്വം കൊടുത്ത ലണ്ടനിലെ ഇംപീരിയല്‍ കോളജ് പ്രൊഫസര്‍ സഞ്ജീവ് ഗുപ്ത അഭിപ്രായപ്പെട്ടു.
(വിഡിയോയ്ക്ക് കടപ്പാട്: വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇത്തരം ഭൗമപരമായ മാറ്റങ്ങള്‍ സംഭവിക്കരുതായിരുന്നെന്നും അല്ലായിരുന്നെങ്കില്‍ ബ്രിട്ടന്‍ യൂറോപ്പിന്റെ കൂടെയുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
45000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണ ഇംഗഌണ്ടിന്റെ ഡോവര്‍ പ്രദേശവും വടക്കന്‍ ഫ്രന്‍സിന്റെ കലായ്‌സ് പ്രദേശവും ബന്ധിപ്പിച്ച് പാലം പോലെ ഒരു വന്‍ ഹിമയുഗം ഉണ്ടായിരുന്നതായാണ് ശാസ്ത്രം പറയുന്നത്.
പിന്നീട് വടക്കു ഭാഗത്തുനിന്നു വന്‍തടാകം ഇതിന്റെ മുകളിയൂടെ ഒഴുകി ഇവ വേര്‍പ്പെട്ടതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വര്‍ഷങ്ങള്‍ മുമ്പു തന്നെ സമുദ്രത്തിന്റെ അടിഭാഗത്ത് നിഗൂഢതമായ ചാനല്‍ ടണലുകള്‍ എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇവ തടാകം ഒഴുകിയതിന്റെ അടയാളങ്ങളണെന്ന് കണ്ടെത്തിയത്. പക്ഷേ ഈ ചാനല്‍ ടണലുകളില്‍ ഇപ്പോള്‍ എക്കല്‍ അടിഞ്ഞുകൂടിയിരിക്കുകയാണെന്നും ഇവയില്‍ വെള്ളം ഒഴുകിയതു മൂലമുള്ള മലയിടുക്കുകളോ താഴ്‌വരകളോ കാണുന്നില്ലെന്നും സഞ്ചീവ് ഗുപ്ത വിശദീകരിച്ചു.
ബ്രിട്ടന്റെ ഭൗമശാസ്ത്ര പഠനത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനിരിക്കുകയാണ് സഞ്ജീവ് ഗുപ്തയും സംഘവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."