വിവാദത്തില്‍ വിശദീകരണവുമായി എം.എം മണി
തിരുവനന്തപുരം: വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി. താന്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആക്ഷേപിച്ചിട്ടില്ല. സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ താന്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. തൂക്കിക്കൊല്ലുംമുന്‍പ് പോലും വിശദീകരണത്തിന് അവസരമുണ്ട്. തന്റെ വിശദീകരണം കേള്‍ക്കണമെന്ന് പ്രതിപക്ഷത്തോട് മണി ആവശ്യപ്പെട്ടു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തെക്കുറിച്ച് നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പൊമ്പിളൈ ഒരുമയുടെ സമരത്തില്‍ നാല് പേര്‍ മാത്രമാണ് ഉള്ളത്. സ്ത്രീകളോട് ആദരവ് മാത്രമാണ് ഉള്ളത്. തന്നെയും പാർട്ടിയേയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. 17 മിനിറ്റുള്ള പ്രസംഗം പൂര്‍ണമായും സംപ്രേക്ഷണം ചെയ്യണം. കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ട്. അത് ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വിരോധത്തിനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."