മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി മറൈന്‍ ആംബുലന്‍സ് വാങ്ങും: മന്ത്രി
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി ഫിഷറീസ് വകുപ്പ് മറൈന്‍ ആംബുലന്‍സ് വാങ്ങുമെന്ന് മന്ത്രി ജെ .മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
നാവികസേന, ജില്ലാ ഭരണകൂടം, ഫിഷറീസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന തീരസുരക്ഷാ ബോധവല്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുരക്ഷിതവും സമാധാനപരവുമായ മത്സ്യബന്ധനത്തിന് തൊഴിലാളികളുടെ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പോര്‍ട്ട് കൗണ്‍സിലര്‍ ബര്‍ലിന്‍ അധ്യക്ഷനായി. എം നൗഷാദ് എം.എല്‍.എ, നേവല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യൂ, സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ, അസിസ്റ്റന്റ് കമാന്‍ഡന്റ് സി.വി ടോമി, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ജയന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡോ. ഉദയാ സുകുമാരന്‍, ഷീബാ ആന്റണി, വനീതാ വിന്‍സന്റ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ചീഫ് ഗാര്‍ഡ് കെ.എം സജീവ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുഹൈര്‍, ജോയിന്റ് ഡയറക്ടര്‍ സി. ആര് സത്യവതി തുടങ്ങിയവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള മെഡിക്കല്‍ ക്യാംപും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."