ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല: ജലീലിനെ പിന്തുണച്ചും മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യേണ്ട സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഉയര്‍ന്ന ആരോപണങ്ങളില്‍ അടിസ്ഥാനപരമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയുണ്ടാകും.
ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കുകയാണ്. ശിവശങ്കറും സ്വപ്നയുമായുള്ള ഫോണ്‍വിളികളെക്കുറിച്ച് അന്വേഷിക്കും. വസ്തുതാപരമായ വീഴ്ചയുണ്ടെങ്കില്‍ നടപടിയുണ്ടാകും.
നിങ്ങള്‍ പറയുന്നത് കേള്‍ക്കുക, നിങ്ങള്‍ പറയുന്നതുപോലെ ചെയ്യുക. അതിനു സര്‍ക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം മന്ത്രി കെ.ടി ജലീല്‍ സ്വപ്ന സുരേഷുമായി ഫോണില്‍ വിളിച്ചകാര്യത്തില് ജലീലിനെ പിന്തുണച്ചാണ് പിണറായി വിജയന് സംസാരിച്ചത്. മണിക്കൂറുകളോളം സംസാരിച്ചിട്ടില്ലെന്നാണ് മന്ത്രി തന്നെ വ്യക്തമാക്കിയത്. സംസാരിച്ചതാകട്ടെ യു.എ.ഇ കൗണ്സലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ്. അതാകട്ടെ അവിടുത്തെ മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നും. ഇതിലെന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."