HOME
DETAILS
MAL
ചിലിയില്‍ ശക്തമായ ഭൂമികുലുക്കം; തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു
backup
April 25 2017 | 06:04 AM
സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂകമ്പം. പ്രശസ്തമായ വാള്‍പറൈയ്സോ സിറ്റിയിലാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ചിലിയിലെ പ്രശസ്തമായ ഒഴിവുദിന ആഘോഷ നഗരമാണ് വാള്‍പറൈയ്സോ തീരപ്രദേശം.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുകയോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളെ താല്‍ക്കാലികമായി സ്ഥലത്ത് നിന്നും ചിലി എമര്‍ജന്‍സി സര്‍വീസ് ഒഴിപ്പിക്കുകയാണ്. സുനാമിക്കുള്ള സാധ്യതയില്ലെന്ന് ചിലിയന്‍ നേവി അറിയിച്ചു. ഭൂകമ്പത്തില്‍ ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."