അങ്ങാടിപ്പുറത്ത് ജാഗ്രതവേണം... അപകടം തൊട്ടകലെ
അങ്ങാടിപ്പുറം: സ്‌കൂള്‍ വിടുന്ന സമയത്ത് ട്രെയിന്‍ എത്തുന്നത് അങ്ങാടിപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് മരണക്കെണിയൊരുക്കുന്നു. ജൂബിലി റോഡ്, സ്റ്റേഡിയം പ്രദേശം എന്നിവിടങ്ങളിലേക്കുള്ള സ്‌കൂള്‍വിദ്യാര്‍ഥികള്‍ റെയില്‍പാളം മുറിച്ചുകടന്ന ശേഷമാണ് സ്ഥിരമായി സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും.
എന്നാല്‍ പതിവു രീതിയില്‍ നിന്നും മാറി പുതിയ ക്രമീകരണം പ്രകാരം സ്‌കൂള്‍ വിടുന്ന സമയത്ത് ട്രാക്കിലൂടെ ട്രെയിന്‍ എത്തുന്നതാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭീതിയായിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന സ്ഥലമായിട്ടും റെയില്‍വേ അധികൃതര്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതിയുമുണ്ട്.
പ്രദേശത്തേ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടന്ന ശേഷം നേരെ ഇറങ്ങുന്നത് റെയില്‍പാളത്തിലേക്കാണ്.
യാതൊരു സുരക്ഷയുമില്ലാത്ത റെയില്‍ പാളത്തിലേക്ക് കയറുന്ന വിദ്യാര്‍ഥികള്‍ ട്രെയിനിന്റെ ലോക്കോ എഞ്ചിനില്‍ നിന്നുള്ള എയര്‍ഹോണ്‍ ശബ്ദം മുഴക്കിയാലും ജാഗ്രതാകാട്ടാറില്ല. ഇന്നലെ വൈകിട്ട് നാലോടെ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് പാളത്തിന്റെ ഇരുവശങ്ങളായി നിരവധി വിദ്യാര്‍ഥികളാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."