HOME
DETAILS

കോണ്‍ഗ്രസിലെ ചിലര്‍ക്ക് ദേശവിരുദ്ധ ചിന്തയുണ്ടെന്ന് നരേന്ദ്രമോദി

  
backup
April 09 2019 | 22:04 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

ബംഗളൂരു: കോണ്‍ഗ്രസ് പുറത്തുവിട്ട അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക രാജ്യത്തിനു സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നും ആ പാര്‍ട്ടിയിലെ ചിലര്‍ക്കു ദേശവിരുദ്ധ ചിന്തയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും പാകിസ്താനും ഭീകരത പ്രചരിപ്പിക്കുന്നവരും രാജ്യത്തെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഭീകരതയെ നേരിടാന്‍ രാജ്യത്തിന് ആവശ്യമായ ശക്തി ലഭിക്കരുതെന്ന് ആഗ്രഹമുള്ളവരാണ് കോണ്‍ഗ്രസും പാകിസ്താനും.
പാകിസ്താന്റെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ള കശ്മിരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നീക്കം ചെയ്യണമെന്ന നിലപാട് തന്നെയാണ് പാകിസ്താനുമുള്ളത്. ഇത്തരം നിലപാടുകള്‍ രാജ്യത്തിന് അപകടം ചെയ്യുമെന്നും മോദി പറഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.


അതേസമയം, കള്ളപ്പണം നഷ്ടപ്പെട്ടവരാണ് നോട്ടുനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ നിലവിളിക്കുന്നതെന്ന് ദേശീയമാധ്യമത്തോടുള്ള അഭിമുഖത്തില്‍ മോദി പറഞ്ഞു. കള്ളപ്പണം പുറത്തെടുക്കാന്‍ കഴിയാതെ വന്നതിനാല്‍ പാവപ്പെട്ടവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെട്ടവരാണ് അവര്‍. അന്ന് പ്രയാസംനേരിട്ടവര്‍ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. അവര്‍ ഇതുവരെ കരച്ചില്‍ നിര്‍ത്തിയിട്ടില്ല.


നോട്ട്‌നിരോധനത്തെ തുടര്‍ന്ന് ആദ്യത്തെ കുറച്ചുകാലം കഷ്ടപ്പെട്ടവര്‍ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമാണുള്ളത്. നോട്ട്‌നിരോധനത്തിനു പിന്നാലെയാണ് 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. ബി.ജെ.പിയിലും തന്നിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago