തൊഴിലധിഷ്ഠിത കംപ്യട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി പരിശീലനം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി നടത്തുന്ന 20172018 വര്‍ഷത്തെ കംപ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേഷകര്‍ എറണാകുളം/ കോട്ടയം/ തൃശ്ശൂര്‍/ആലപ്പഴ എന്നീ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, +2 പാസായവരും 18 നും 30 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. കംപ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/ ടൈപ്‌റെറ്റിംഗ് ഇംഗഌഷ് ലോവര്‍,ഷോര്‍ട്ട്ഹാന്റ്, ഇംഗ്ലീഷ് ലോവര്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെ ജി ടി ഇ പരീക്ഷക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഡാറ്റാ എന്‍ട്രി ടെസ്റ്റിലും പ്രത്യേകം പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ നിയമാനുസൃത സ്‌റ്റൈപന്റും, പഠനോപകരണങ്ങളും യാത്രാ ഇളവും നല്‍കും. താല്പര്യമുള്ളവര്‍ മെയ് 12നകം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി. എറണാകുളം, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ് , കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം കൊച്ചി 16 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04842312944.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."