HOME
DETAILS
MAL
മോദിയെ വെല്ലുവിളിക്കാന്‍ രാഹുലിന് ധാര്‍മിക അവകാശമില്ലെന്ന് രവിശങ്കര്‍ പ്രസാദ്
backup
April 09 2019 | 22:04 PM
പട്ന: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ധാര്‍മികമായി അവകാശമില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്.
അഴിമതിക്കേസില്‍ പ്രതിയായ രാഹുല്‍ ഗാന്ധി ആ കേസില്‍ ജാമ്യത്തിലാണെന്നും കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡിന്റെ ഫണ്ട് കൈമാറ്റം സംബന്ധിച്ച കേസ് സൂചിപ്പിച്ച് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാഹുലും അമ്മ സോണിയാ ഗാന്ധിയും സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും അഴിമതിക്കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയാണ്. തനിക്കെതിരായ കേസിനെപ്പറ്റി രാഹുല്‍ ആദ്യം വിശദീകരിക്കണം. പ്രധാനമന്ത്രിയുടെ സത്യസന്ധതയെകുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് എന്തവകാശം? അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."