കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരുക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു സംഘടനകള്‍ തമ്മില്‍ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തില്‍
എസ്.എഫ്.ഐയുടെ അഞ്ചു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മുഹമ്മദലി ശിഹാബ്, ആദില്‍ റസ്ഹാന്‍ (യു.യു.സി), ഹരി കൃഷ്ണ പാല്, ഷഫീഫ്, തൃശൂര്‍ ജില്ല പ്രസിഡന്റ് ജസീര്‍ ഇഖ്ബാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ സെനറ്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്.എഫ്.ഐയുടെ ഒരു യു.യു.സി കള്ള വോട്ടിന് മുതിര്‍ന്നത് കെ.എസ്.യു സ്ഥാനാര്‍ഥി എതിര്‍ക്കുകയും വോട്ട് ചെയ്യാനാവാതെ മടങ്ങിപോവുകയും ചെയ്യുകയായിരുന്നെന്നും വീണ്ടും മുതിര്‍ന്നപ്പോള്‍ സെനറ്റ് ഹാളില്‍ സംഘടനകള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്യുകയായിരുന്നു. അതെസമയം സംഘര്‍ഷത്തിന് കാരണം എം.എസ്.എഫാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. എന്നാല്‍ പ്രശ്നം കെ.എസ്.യുവുമായി ആയിരുന്നെന്നും അവര്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ എം.എസ്.എഫിനെ എസ്.എഫ്.ഐ അക്രമിക്കുകയായിരുന്നെന്നും എം.എസ്.എഫും ആരോപിച്ചു. തൃശൂരിലേക്ക് മടങ്ങിപോകുന്നതിനിടെ ബസ് തടഞ്ഞാണ് ജസീര്‍ ഇഖ്ബാലിനെ അക്രമിച്ചത് എന്നാണ് എസ്.എഫ്.ഐ പക്ഷം പറയുന്നത്. ആകെ പത്ത് വിദ്യാര്‍ഥി പ്രതിനിധി ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 369 യു.യു.സിമാര്‍ക്ക് വോട്ട് വിനിയോഗിക്കാം. എം.എസ് എഫ്, കെ.എസ്.യു, എസ്.എഫ്.ഐ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."