HOME
DETAILS
MAL
മോദിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് അമര്‍ജിത്ത് കൗര്‍
backup
April 09 2019 | 22:04 PM
കൊല്ലം: നമ്മുടെ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും രൂപമെടുക്കുന്നത് കൂട്ടുകക്ഷി സര്‍ക്കാരായിരിക്കുമെന്നും എ.ഐ.ടി.യു.സി ജന. സെക്രട്ടറി അമര്‍ജിത്ത് കൗര്‍. കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കൗര്‍. മോദി രാജ്യത്തെ പിറകിലേക്ക് കൊണ്ടുപോയി. രാജ്യത്തെ മനുഷ്യരുടെ ജീവിതം ഇല്ലാതാക്കും വിധം ജോലികള്‍ ഇല്ലാതാവുന്നു. എല്‍.ഡി.എഫ് എന്നും തൊഴിലാളിക്ക് ഒപ്പമാണ് നിന്നിട്ടുള്ളത്. നോട്ടുനിരോധനം എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. വിജയ് മല്യയെപോലുള്ളവര് പാവപ്പെട്ടവന്റെ പണവുമായി നാടുവിടുന്നു. ഇടതിനു മാത്രമേ ജനപക്ഷ ഇടപെടലുകള്‍ നടത്താനാവൂ എന്നും കൗര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."