എസ്.എന്‍.ഡി.പി യോഗത്തില്‍ കോടതി നിര്‍ദേശം ലംഘിച്ച് അജന്‍ഡ മാറ്റിയെന്ന്
കൊല്ലം: നിബന്ധനകള്‍ക്ക് വിധേയമായി ഹൈക്കോടതി നിര്‍ദേശിച്ച എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ജന. സെക്രട്ടറി അജന്‍ഡ മാറ്റിയതായി എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 16ന് മുന്‍പ് വാര്‍ഷിക പൊതുയോഗം നടത്തിയില്ലെങ്കില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്ന വെള്ളാപ്പള്ളിയുടെ അപേക്ഷ പരിഗണിച്ച് ബജറ്റ് പാസാക്കാനും ഓഡിറ്റര്‍മാരെ തിരഞ്ഞെടുക്കാനും മാത്രമാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിന് വിപരീതമായി അജന്‍ഡയില്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതായും തങ്ങള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ഷിക പൊതുയോഗത്തിലെ പ്രതിനിധികളെ നിശ്ചയിച്ചതും ബൈലോ ഭേദഗതിയും നിയമവിരുദ്ധമെന്ന് കണ്ടാണ് കൊല്ലം മുന്‍സിഫ് കോടതി പൊതുയോഗം സ്റ്റേ ചെയ്തത്.
സിവില്‍ നിയമത്തില്‍ വരില്ലെന്ന ജില്ലാ കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി ഉപാധികളോടെ പൊതുയോഗത്തിന് അനുമതി നല്‍കുകയായിരുന്നുവെന്നും കൊല്ലത്തെ ചില ശാഖാ പൊതുയോഗങ്ങളില്‍ പൊലിസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."