പിഞ്ചുകുഞ്ഞ് എസ്.എ.ടിയില്‍ മരിച്ച സംഭവം: അധികൃതര്‍ക്കെതിരേ സാമൂഹ്യപ്രവര്‍ത്തകര്‍
മെഡിക്കല്‍ കോളജ്: മാറനല്ലൂര്‍ സുരേഷ് ബാബു രമ്യ ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് എസ്.എ.ടിയില്‍ മരിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു. ചികിത്സാ പിഴവുണ്ടെന്ന മാതാപിതാക്കളുടെ പരാതിക്കു പിന്നാലെ ആശുപത്രി അധികൃതര്‍ക്കെതിരേ സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തി. ്വക്ക് രോഗത്തിന് ചികിത്സ തേടിയെത്തിയ കുഞ്ഞിന് മരണം സംഭവിച്ചതിനെ കുറിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം അധികൃതരുടെ വിശദീകരണം യുക്തിക്കു നിരക്കാത്തതാണെന്നു സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍ പറഞ്ഞു.രോഗനിര്‍ണയത്തിലും ചികിത്സയിലും വന്ന ഗുരുതരമായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായത്. കുഞ്ഞിന്റെ മരണം പോഷകാഹാരക്കുറവു മൂലമാണെന്ന ഡോക്ടര്‍മാരുടെ വാദം വിശ്വസിക്കാന്‍ കഴിയില്ല. പ്രസവ സമയത്തും ചികിത്സയ്‌ക്കെത്തുന്നതിനു മുന്‍പും കുഞ്ഞിന് മതിയായ തൂക്കമുണ്ടണ്ടായിരുന്നു. നാലുമാസത്തിനിടെ വാക്‌സിനേഷന്‍ എടുക്കുന്ന സമയത്തും മറ്റു അസുഖങ്ങളുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞില്ല.കൈപ്പിഴ പറ്റി കുഞ്ഞു മരിച്ചപ്പോള്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അവര്‍ കപടവാദങ്ങള്‍ നിരത്തുകയാണ്.വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ എസ് .സി .എസ് .ടി കമ്മീഷന്‍ .റേഞ്ച് ഐ. ജി മനോജ് അബ്രഹാം എന്നിവര്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു .
അതേ സമയം സംഭവം അന്വേഷിക്കണെമന്നാവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന്‌സാമൂഹ്യ പ്രവര്‍ത്തക അശ്വതി പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കള്‍ മുഖ്യ മന്ത്രി ,പ്രതിപക്ഷ നേതാവ്,ആരോഗ്യ മന്ത്രി ,മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക് വരുംദിവസങ്ങളില്‍ പരാതി നല്‍കും.
ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സ്‌നഗ്ഗി ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ പാട് കാണിക്കാനായി കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. ഇവിടെ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍കോളജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്കയച്ചു. ഡോക്ടര്‍ കുറിച്ചു നല്‍കിയ ക്രീം ഉപയോഗിച്ച് കുഞ്ഞിന്റെ ത്വക്ക് വരണ്ടു ചുരുങ്ങിയിരുന്നു. വീണ്ടും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഗൗരവമായി എടുത്തിരുന്നില്ല. പിന്നീടാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്. തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എട്ടു ദിവസത്തോളം കിടന്ന കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ഈ മാസം ഒമ്പതിനാണ് മരിച്ചത്. ത്വക്ക് രോഗത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ കുഞ്ഞ് മരിച്ച ശേഷം ബന്ധുക്കളെ അറിയിച്ചത് വൃക്ക രോഗവും പോഷകാഹാരകുറവുമാണ് മരണകാരണമെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."