മന്ത്രി മണിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി
കൊച്ചി: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി. സ്ത്രീകളെ അവഹേളിച്ചതില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ജോര്‍ജ്ജ് വട്ടുകുളമാണ് ഹരജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച അടിമാലി ഇരുപതേക്കറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മണിയുടെ വിവാദ പരാമര്‍ശമുണ്ടായത്. മൂന്നാറിലെ സമരനാളുകളില്‍ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകള്‍ക്ക് കാട്ടില്‍ വേറെയായിരുന്നു പണിയെന്ന തരത്തിലുള്ള പ്രയോഗം വലിയ പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നു ചേര്‍ന്ന നിയമസഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
മണിയുടെ വിവാദ പരാമര്‍ശം
'സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം, പണ്ട് നമ്മുടെ സുരേഷ്കുമാറിനും ഇതുതന്നെയായിരുന്നു പണി, കള്ളുകുടി, കെയ്സ് കണക്കിനായിരുന്നു ബ്രാണ്ടി, ഏത് നമ്മുടെ പഴയ പൂച്ച, ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ സകലപരിപാടിയും ഉണ്ടായിരുന്നു. പിന്നെയൊരു പെമ്പിളൈ ഒരുമൈ വന്നു, അന്നും കുടിയും സകല വൃത്തികേടും നടന്നിട്ടുണ്ട് അവിടെ, മനസിലായില്ലേ?. ..അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്, ഒരു ഡിവൈ.എസ്.പിയും ഉണ്ടായിരുന്നു, ഏതാ…അതുതന്നെ എല്ലാവരും കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം, മനസിലായില്ലേ?. ഞാനതു പറഞ്ഞു, ഇവിടെ ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ. പുള്ളിക്കങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ? പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."